Your Image Description Your Image Description

ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.

പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ സെല്‍വരാജ് ചൂണ്ടലില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമാമഹേശ്വരിയുടെ പിതാവാണ് മരിച്ച സെല്‍വരാജ്.

Related Posts