Your Image Description Your Image Description

പത്തനംതിട്ട: ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പോലീസ്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ചാണ് കുമ്പഴ സ്വദേശി ഷംനാദിനെ അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ ഹൈക്കോടതിയെ വരെ കബളിപ്പിച്ചെങ്കിലും കോടതി ഇയാളുടെ കള്ളത്തരങ്ങൾ കണ്ടുപിടിച്ചു. ഇതെത്തുടർന്ന് ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു നാലുനില കെട്ടിടത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

ബന്ധുവിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഈ വ്യാജൻ സഞ്ചരിച്ചത്. വിവാഹ സർട്ടിഫിക്കറ്റ്, വിൽപത്രം, തിരിച്ചറിയിൽ കാർഡ്, സീലുകൾ, കോടതി വിധി തുടങ്ങി എല്ലാം വ്യാജമായി ഉണ്ടാക്കി. അത് ഹൈക്കോടതിയിൽ നൽകി. വസ്തുവിന്‍റെ യഥാർത്ഥ ഉടമസ്ഥന്‍റെ വ്യാജ മേൽവിലാസവും കോടതിയിൽ നൽകി.

പക്ഷെ ഇതെല്ലാം പിന്നീട് കോടതി കണ്ടെത്തി. പിന്നാലെ 2022ൽ പത്തനംതിട്ട പൊലീസ് കേസെടുത്തു. മുൻകൂർ ജാമ്യാപേക്ഷയെല്ലാം തള്ളിയതോടെ ഷംനാദ് ഒളിവിലായിരുന്നു. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പക്ഷേ പ്രതിക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കഴി‌ഞ്ഞ രാത്രി വീടു വളഞ്ഞതോടെ ഇയാൾ ഇറങ്ങി ഓടി. അങ്ങനെ കുമ്പഴയിലെ നാലുനില കെട്ടിടത്തിന്‍റെ ശുചിമുറിയിൽ കയറി ഒളിച്ചതിന് പിന്നാലെ അവിടെ നിന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts