Your Image Description Your Image Description

അജണ്ട ഒന്ന് വായിക്ക് പോലും ചെയ്യാതെ പാസായതായി പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ അധ്യക്ഷൻ. സ്വന്തമാക്കൗണ്ടിൽനിന്ന് പണം എടുത്ത് കെട്ടിടം നിർമ്മിച്ച പോലെയുള്ള ധാർഷ്ട്യമാണ് സംസാരത്തിൽ. സർക്കാർ വക കെട്ടിടത്തിന് ബിജെപി നേതാവിന്റെ പേരിടണം അതും അജണ്ട പാസാക്കുകയോ മറ്റ് അംഗങ്ങൾ അത് അനുകൂലിക്കുകയോ ചെയ്യാതെ 28 ബിജെപി അംഗങ്ങളുടെ പിന്തുണയോടുകൂടി അത് ഞങ്ങൾ അങ്ങ് പാസാക്കി. ഇവിടെ ഇനി ഒരു ചർച്ചയുമില്ല സംസാരവും ഇല്ല മാറ്റവുമില്ല നഗരസഭ ഞങ്ങളാണ് ഭരിക്കുന്നതെങ്കിൽ കെട്ടിടത്തിന് പേരിടാൻ വേറെ ആരും വരണ്ട. ഇതാണ് ഒരു നഗരസഭ പിടിച്ചെടുത്തപ്പോൾ ബിജെപി നേതൃത്വത്തിന്റെ ധാർഷ്ട്യം. കേരളം മുഴുവൻ പിടിച്ചെടുത്താൽ പിന്നെയെന്താകും കേരളത്തിന്റെ അവസ്ഥയെന്ന ഈ ഒരൊറ്റ കാര്യം കൊണ്ട് മനസ്സിലാക്കണം ഇടതുപക്ഷവും യുഡിഎഫും ഒരേപോലെ എതിർത്തിട്ടും നഗരസഭയ്ക്ക് ഉള്ളിൽ വലിയ കോലാഹലങ്ങളും ഒച്ചപ്പാടും നടന്നിട്ടും അതൊന്നും വകവയ്ക്കാതെ ഞങ്ങളുടെ നേതാവിന്റെ പേരും മതി കെട്ടിടത്തിന് ഉറപ്പിച്ചു തീരുമാനിച്ചു നഗരസഭ അധ്യക്ഷൻ. വായിക്കുക പോലും ചെയ്യാതെ പാസാക്കിയത് തോന്നിയവാസം അല്ലേ എന്ന് ചോദിക്കുന്നവരോട് ഇരിക്കാൻ ഞാൻ പറഞ്ഞു വായിക്കാം എന്ന് പറഞ്ഞു ചർച്ച ചെയ്യാമെന്ന് പറഞ്ഞു. അതിനവർ തയ്യാറായില്ല ഇനിയിപ്പോൾ ഒന്നും വായിക്കാൻ മനസ്സുമില്ല എന്നാണ് ഭാഷ. ഞങ്ങൾക്ക് പ്രതിപക്ഷവും വേണ്ട ഭരിക്കുന്ന പാർട്ടിയും വേണ്ട നഗരസഭ ബിജെപിയാണ് ഭരിക്കുന്നതെങ്കിൽ ഇവിടെ ഏകാധിപത്യ ഭരണം മതി. ബിജെപി ഭരിക്കുന്ന ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ് മറ്റു രാഷ്ട്രീയ പാർട്ടികളെ ഒക്കെ തള്ളിക്കളഞ്ഞു ചതിച്ചും ചവിട്ടി മേടിച്ചു അവർക്ക് എന്താണോ തോന്നുന്നത് അതവർ നടപ്പിലാക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ഒരു പദ്ധതിക്ക് ഒരു കെട്ടിടത്തിന് ബിജെപിക്കാരുടെ കുടുംബക്കാരുടെ പേരിടുന്നത് എന്ത് ന്യായമാണ്. സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം ഉപയോഗിച്ച് കെട്ടിയിട്ടാണ് ഇത് പറയുന്നതെങ്കിൽ കേൾക്കാൻ കൊള്ളാം.ഇവിടെ ഒരു പ്രശ്നവുമില്ല എന്നും പ്രശ്നം പരിഹരിക്കാൻ മനസ്സില്ല എന്നും ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദിത്തമാണ് പേരിടുക എന്നുള്ളത് അതിൽ മറ്റു പാർട്ടിക്കാർ ഇടപെടേണ്ട കാര്യമില്ല എന്നും ഇടപെട്ടാൽ അത് അനുസരിക്കാൻ ഞങ്ങളെ കിട്ടില്ല എന്നും അലറി വിളിക്കുകയാണ് നഗരസഭ അധ്യക്ഷ.ഭിന്നശേഷി കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ കഴിഞ്ഞ കുറെ നാളായി വലിയതോതിലുള്ള പ്രശ്നങ്ങളും ചർച്ചകളും നടക്കുകയാണ് ഇത് അനുവദിച്ചു തരില്ല എന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം നടത്തിയ പ്രക്ഷോഭം രാഹുൽ കൂട്ടത്തിനെതിരെ വധഭീഷണി പരസ്യമായി ബിജെപി നേതൃത്വം മുഴക്കുന്നത് വരെ കാര്യങ്ങൾ കൊണ്ട് എത്തിച്ചു. പൊതുനിരത്തിൽ പരസ്യമായാണ് രാഹുൽ കൂട്ടത്തിൽ പാലക്കാട് കാലുകുത്തിയാൽ കാലു കാണില്ല എന്നും കഴുത്തിനുമേലെ തല കാണില്ല എന്നും ബിജെപി നേതാവ് വെല്ലുവിളിച്ചത് ഇത് വലിയ വിവാദമാവുകയും പോലീസ് കേസെടുക്കുകയും വരെ ചെയ്തു. തുടർന്ന് ബിജെപി പ്രവർത്തകർ കോൺഗ്രസിന്റെ ഓഫീസ് ഉപരോധിക്കുകയും കോൺഗ്രസ് പ്രവർത്തകർ ബിജെപി ഓഫീസ് ഉപരോധിക്കുകയും കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും വരെ ചെയ്യുന്നത് വരെ കാര്യങ്ങൾ കൊണ്ടുചെന്ന് എത്തിച്ചു. ഒരു കാരണവശാലും ഹെഡ്ഗേവാറിന്റെ പേരിടാൻ അനുവദിക്കില്ല എന്ന് ഇടതുപക്ഷവും ശക്തമായി വാദിച്ചു എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് ഇന്ന് ബിജെപിയെ നേതൃത്വം ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെ പിന്തുണ ഒന്നുമില്ലാതെ തന്നെ കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേരിടാനുള്ള അജണ്ട പാസാക്കിയത്. പാലക്കാട് ഇതിനെ ചൊല്ലി അതിശക്തമായ പ്രതിഷേധമാണ് കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വൈകുന്നേരത്തോടുകൂടി മിക്ക നേതാക്കന്മാരും സംഭവസ്ഥലത്ത് എത്തുമെന്നും ഇത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts