Your Image Description Your Image Description

പാകിസ്താനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. പാകിസ്താൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്.

കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി. അതിനിടെ ജമ്മുകശ്മീരിൽ പകുതിയിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts