Your Image Description Your Image Description

കശ്മീർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും ഉണ്ടെന്ന് റിപ്പോർട്ട്. ശിവമോഗയിൽ നിന്നുള്ള മഞ്ജുനാഥ് റാവുവാണ് ( 47 ) കൊല്ലപ്പെട്ടത്. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു മഞ്ജുനാഥ് റാവു കശ്മീരിൽ വിനോദയാത്ര പോയത്. മരണവിവരം കേന്ദ്രസർക്കാർ അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. മഞ്ജുനാഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരുടെ വിവരങ്ങൾ ശേഖരിക്കാനും ഉപമുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡികെ ശിവകുമാർ അറിയിച്ചു.

അതെ സമയം, കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻ്റ് ഫ്രണ്ട്. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. രാജസ്ഥാനില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രണത്തില്‍ 24 പേരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ വസതിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

ഉച്ചയ്ക്ക് പഹൽഗാമിലെ ഒരു ടൂറിസ്റ്റ് റിസോർട്ടിന്റെ മുകളിലെ പുൽമേടുകളിൽ വെടിയൊച്ചകൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാൽനടയായോ കുതിരകളിലോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേകാനാകൂ. വെടിയൊച്ച കേട്ടതിനെത്തുടർന്ന്, പഹൽഗാം ടൂറിസ്റ്റ് ടൗണിലെ ബൈസരൻ പുൽമേടുകളിലേക്ക് സുരക്ഷാ സേന എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts