Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ. ഒന്നര വര്‍ഷം മുമ്പ് രണ്ട് പാകിസ്താനി ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താന്‍ സൈനികനായിരുന്നു. ഇയാള്‍ പാക്‌സൈന്യത്തിന്റെ പാരാ കമാന്‍ഡോ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്‌കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍.

അതേസമയം ഭീകരരെ സുരക്ഷാ സേന ലൊക്കേറ്റ് ചെയ്തുവെന്നാണ് വിവരം. ഭീകരവാദികള്‍ക്ക് കശ്മീരില്‍ നിന്ന് പ്രദേശവാസികളുടെ സഹായം കിട്ടിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന 15 പേര്‍ ഇവര്‍ക്ക് വഴികാട്ടികളായെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts