Your Image Description Your Image Description

പത്തനംതിട്ടയിൽ 72കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ പന്നിവിഴ സ്വദേശി അന്നമ്മ ചാക്കോ ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. മകൾ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്നമ്മ ചാക്കോ വീട്ടിലെ 30 അടി താഴ്ചയും എട്ടടി വെള്ളവുമുള്ള കിണറ്റിലാണ് ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകൾ റിഞ്ചു പള്ളിയിൽ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആണ് ചാടിയതെന്ന് സംശയിക്കുന്നു. രോഗങ്ങൾ മൂലമുള്ള മാനസിക പ്രയാസം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Posts