Your Image Description Your Image Description

തിരുവനന്തപുരം: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് നിസാര്‍. ഐഎസ്ആര്‍ഒയുടെ എസ് ബാന്‍ഡ് റഡാറും നാസയുടെ എല്‍ ബാന്‍ഡ് റഡാറും ഉള്‍പ്പെടെ രണ്ട് എസ്എആര്‍ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.

പകല്‍, രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകര്‍ത്താന്‍ ഇതിനാകും. ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക. 2,400 കിലോഗ്രാം ഭാരമുള്ള നിസാര്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണച്ചെലവ് 13,000 കോടിയിലധികമാണ്.

Related Posts