Your Image Description Your Image Description

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വാർത്തകൾ ചൂടുപിടിക്കുകയാണ്. പി വി അൻവർ നാലു പാടും മോഡി കോൺഗ്രസിലെങ്കിലും പിടിച്ചു കയറാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് കഴിഞ്ഞദിവസം കോൺഗ്രസ് പ്രതിനിധികളായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുധാകരനും ഉൾപ്പെടെ അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പരാജയം എന്ന് പുറത്തു പറഞ്ഞില്ലെങ്കിലും പറയാതെ മുഖം പലതും പറയുന്നുണ്ടായിരുന്നു ഇതിനു പിന്നാലെയാണ് ലീഗ് നേതൃത്വം പി വി അൻവറിന്റെ കോൺഗ്രസിനോടുള്ള വിലപേശലിനെതിരെ ശക്തമായി മുന്നോട്ടുവന്ന പശ്ചാത്തലത്തിൽ അൻവർ ലീഗ് നേതൃത്വത്തിന് കാണാനുള്ള അപേക്ഷയുമായി ചെന്നത്. ഇപ്പോൾ ലീഗ് നേതൃത്വത്തെ കണ്ടുകഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി വി അൻവർ. മുസ്ലിം ലീഗുമായി താൻ നടത്തിയ ചർച്ചകൾ അനുകൂലമെന്ന് പി വി അൻവർ പറഞ്ഞു.എൽഡിഎഫിലും യുഡിഎഫിലും പുകഞ്ഞ കൊള്ളിയാണ് അൻവർ. യുഡിഎഫിന് അൻവറിനെ കൂടെ നിർത്താതെ നിലമ്പൂരിൽ ഒരു വിജയം പ്രതീക്ഷിക്കാനും വയ്യ അൻവറിനെ പിണക്കി വിട്ടു കഴിഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയവും ഉള്ളിലുണ്ട്, എന്നാൽ സമയം നോക്കി വിലപേശുന്ന അൻവറിനെ പോലെ ഒരാളെ പിടിച്ച് പാർട്ടിയിൽ നിർത്തിയാൽ തങ്ങളുടെ നിലനിൽപ്പ് പോലും അവതാളത്തിലാകും എന്ന് ഓരോ നേതാക്കന്മാർക്കും വളരെ വ്യക്തമായി അറിയുകയും ചെയ്യാം അൻവറിനെ പുറത്തുനിർത്തി സഖ്യം ചേർന്ന് ഇലക്ഷൻ കാര്യങ്ങളുമായി മുന്നോട്ടു പോകാമെന്ന് കോൺഗ്രസിൽ താല്പര്യമുണ്ടായിരുന്നെങ്കിലും അൻവർ ഒരുതരത്തിലും അടുക്കുന്ന സാഹചര്യമല്ല. തൃണമൂല കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ കോൺഗ്രസിന് ഇപ്പോഴും കോൺഗ്രസിന് അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗിന് പിണക്കേണ്ട എന്നതിന്റെ ഭാഗമായാണ് ലീഗു നേതൃത്വത്തിനെ പോയി കണ്ട് കാലുപിടിച്ച് കൂടെ ചേർത്തത് എന്നത് മറ്റൊരു വാസ്തവം. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടത് എന്നും മറ്റ് ഘടകകക്ഷികളെയും കാണാൻ ശ്രമിക്കുന്നുണ്ട് എന്നും പി വി അൻവർ പറഞ്ഞു. .
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന സംശയവും അൻവർ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ട് പോകുകയാണ്. പിണറായിയുടെ ആവശ്യം ആണ് ഈ തിരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്നത്. അതിന് കേന്ദ്ര സർക്കാരും കൂട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പിണറായിയും ബിജെപിയും ചേർന്ന് ശ്രമിക്കുന്നുവെന്നും ഈ ആഴ്ച കൂടി വിജ്ഞാപനം വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.ഇത്രയും ആവേശം കാണിച്ച് തിരഞ്ഞെടുപ്പ് നടന്ന അതിൽ പൊട്ടി പാളീസായാൽ അൻവറിന് പുറത്തിറങ്ങി നടക്കാൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്. ഇത് മുന്നിൽ കണ്ടു തന്നെയാണ് ഇടതുപക്ഷം നിലമ്പൂരിലെ സ്ഥാനാർത്ഥിയെ ഇതുവരെയും പ്രഖ്യാപിക്കാതെ കരുത്തനായ ഒരാളെ തന്നെ അണിയറയിൽ സൂക്ഷിക്കുന്നത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അൻവർ അൻവറിന്റെ വിജയമാകും എന്ന് കരുതമെങ്കിലും സമ്പൂർണ്ണ പരാജയമാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് എല്ലാ രീതിയിലും അൻവറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നൽകിയ സതീശൻ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്. കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന ഹൈക്കമാൻ്റ് നിലപാട് കേരള നേതൃത്വത്തെ അറിയിച്ചിരുന്നു.ബംഗാളിൽ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.ഏത് അഴുക്കുചാലിൽ വീണാലും വോട്ട് മുഖ്യം അത്രതന്നെ കോൺഗ്രസിന് . ഇതിനിടയിൽ അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിദഗ്ധമായി രമേശ് ചെന്നിത്തലയും ഒഴിഞ്ഞുമാറി. അത് നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണ് എന്നും തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നൊക്കെയുള്ള മുട്ടാൻ പോക്ക് ന്യായങ്ങളാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഒക്ടോബർ വരെ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള സമയങ്ങളാണ് അങ്ങനെയെങ്കിൽ കുറഞ്ഞപക്ഷം ആറുമാസം ഉണ്ട് സ്ഥാനാർത്ഥിയെയും അൻവറിന്റെ മുന്നണി പ്രവേശനവും ഒക്കെ ആറുമാരെ നീണ്ടു പോകട്ടെ എന്ന് മട്ടാണ് രമേശ് ചെന്നിത്തല ഇതിൽ നിന്നുതന്നെ ഇക്കാര്യങ്ങളിൽ ഒന്നും ഒരു തീർപ്പ് ഇതുവരെയും ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്ന കാര്യം ഉറപ്പാണ്. ആറുമാസം വരെ ഏകദേശം സമയം കിട്ടുമെങ്കിൽ അതിനിടയിൽ കാലുപിടിച്ചു കൈപിടിച്ചു ഒക്കെ ഒരു തീർപ്പുണ്ടാക്കാം എന്ന ഉദ്ദേശത്തിലാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴും നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts