Your Image Description Your Image Description

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലിലൂടെയെന്ന് മുൻ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. നിരവധി സങ്കീർണതകൾ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം  പ്രതികരിച്ചു.

അതേസമയം നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല. വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട്. ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത്. മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിൽ അഭിപ്രായം ഐക്യമില്ലെന്നും ആക്ഷൻ കമ്മിറ്റിയംഗം സജീവ് കുമാർ പറഞ്ഞു.

 

Related Posts