Your Image Description Your Image Description

കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. 24 കോടി രൂപ ചിലവാക്കുന്ന പദ്ധതിയിൽ അഴിമതി എന്നാണ് ഉയരുന്ന ആരോപണം. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻറെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. 24 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് തകർന്ന് വീണത്. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പിഡബ്ല്യു‍ഡി കേരള റോഡ് ഫണ്ട് ബോർഡിൻറെ മേൽനോട്ടത്തിലാണ് നിർമാണ പ്രവൃത്തി നടക്കുന്നത്.

കരാർ കമ്പനിക്ക് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്. നിർമ്മാണത്തിനിടെ പാലത്തിൻറെ ബീം തകർന്നുവീണാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കേരള റോഡ് ഫണ്ട് യൂണിറ്റ് പ്രൊജക്ട് ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. എക്സിക്യൂട്ടീവ് എഞ്ചിനിയർ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് പ്രൊജക്ട് ഡയറക്ടർക്ക് ഇന്നലെ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്നലെ പ്രതികരിച്ചു. കിഫ്ബിയിൽ നിന്നും ഇരുപത്തി നാല് കോടിയോളം രൂപ ഫണ്ട് വകയിരുത്തി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് നിർമ്മാണ പ്രവ‍ൃത്തി നടക്കുന്നത്. കോൺക്രീറ്റിനിടെ പാലത്തിന്റെ മധ്യ ഭാഗമാണ് പുഴയിലേക്ക് മറിഞ്ഞു വീണത്. പിഎംആർ എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 2023 ജൂലായ് മാസത്തിലായിരുന്നു. രണ്ട് വർഷമായിട്ടും 65 ശതമാനത്തോളം പണിയാണ് പൂർത്തിയായത്.

Related Posts