Your Image Description Your Image Description

തൊ​ടു​പു​ഴ: ബി​ജു വ​ധ​ക്കേ​സി​ൽ ഒ​ന്നാം​പ്ര​തി ജോ​മോ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ല​യ​ന്താ​നി തേ​ക്കും​കാ​ട്ടി​ൽ സീ​ന (45) ശനിയാഴ്ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സീ​ന​യ്ക്കെ​തി​രെ മു​ന്നൊ​രു​ക്ക​ത്തി​ന് സ​ഹാ​യം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, കൊ​ല​പാ​ത​ക വി​വ​ര​മ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​യ്‍​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​വു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. മു​ട്ടം നീ​ലൂ​രു​ള്ള അ​ക​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഇവർ ഒ​ളി​വി​ലാ​യി​രു​ന്നു​.

കൊ​ല്ല​പ്പെ​ട്ട ചു​ങ്കം സ്വ​ദേ​ശി ബി​ജു ജോ​സ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് സീ​ന​യ്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സി​ന് ഒ​രു പെ​പ്പ​ർ സ്‍​പ്രേ ല​ഭി​ച്ചി​രു​ന്നു. ഇ​ത് ജോ​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം സീ​ന​യാ​ണ് മ​റ്റൊ​രാ​ളി​ൽ​നി​ന്ന് വാ​ങ്ങി ന​ൽ​കി​യ​ത്.ബി​ജു​വി​നെ ജോ​മോ​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ മു​റി​യി​ൽ വീ​ണ ര​ക്ത​ക്ക​റ ക​ഴു​കി ക​ള​ഞ്ഞ​തും സീ​ന​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts