Your Image Description Your Image Description

മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശി ഹാഷി(22) മാണ് വ്യാഴാഴ്ച മുങ്ങിമരിച്ചത്.

16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്. ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാർ തിരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.

തൃശ്ശൂരിൽനിന്നും നാട്ടികയിൽനിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തിരച്ചിലാണ് വൈകീട്ട് ഏഴേമുക്കാലോടെ മൃതദേഹം കോൾപ്പാടത്തെ സ്ലൂസിനടുത്ത് നിന്നും കണ്ടെത്തിയത്. മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നു

Related Posts