Your Image Description Your Image Description

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂരിൽ പുത്തൻപീടികയിലാണ് സംഭവം. തേയ്‌ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ്.

പനി ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്സിയ. ചാലക്കുടിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്സിയയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോ​ഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.

Related Posts