Your Image Description Your Image Description

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. പുതിയ നിയമം മുസ്‍ലിങ്ങൾക്ക് എതിരാണെന്നും, താൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പമെന്നും എക്സിൽ പങ്കു വച്ച് വിജയ്.

എന്നാൽ, വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നൽകി. നിലവില്‍ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ​ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷൻ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts