Your Image Description Your Image Description

ലോക ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളി ജോര്‍ജിനയ്ക്ക് സമ്മാനിച്ച മോതിരത്തിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.

ജോർജിന അണിഞ്ഞ വജ്ര മോതിരത്തിന്റെ മൂല്യവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. പല ആഡംബര ആഭരണ വിദഗ്ധരും പറയുന്നത് ഇത് 20 മുതൽ 35 വരെ ക്വാളിറ്റി കാരറ്റ് വജ്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. ഏകദേശം രണ്ട് മുതൽ അഞ്ച് മില്യൺ ഡോളർ വരെയാണ് മോതിരത്തിന്റെ വില കണക്കാക്കുന്നത്.

ഇരുവരും കഴിഞ്ഞ 9 വർഷമായി പ്രണയത്തിലായിരുന്നു. 40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളുണ്ട്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ ആണ് ഏറ്റവും മതിര്‍ന്നയാള്‍. 2017ല്‍ വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്‍റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്മെറാള്‍ഡ എന്നിവരാണ് റൊണാള്‍ഡോയുടെ അഞ്ച് മക്കള്‍.

Related Posts