Your Image Description Your Image Description

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിലുള്ള അതൃംപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോണിയയാണ് മരിച്ചത്.

ജാർഖണ്ഡിലാണ് സംഭവം. സോണിയയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജയറാം മൃതദേഹം ചാക്കിലാക്കുകയും എം.ജി.എം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തു.

കാലുകൾ കെട്ടിയിട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ പ്രതി ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തി.

Related Posts