Your Image Description Your Image Description

ചൈനയിൽ ഡെങ്കി പെരുകുന്നു.എറ്റവും വലിയ കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്; 7000 കേസുകൾ. തെക്കൻ ചൈനയിലെ നിർമാണ ഹബ്ബായ ഫൊഷാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹോംകോങ്ങിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് ഫൊഷാൻ.

ചൈനയുടെ മെയിൻ ലാന്റിൽ നേരത്തെ ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. നിലവിൽ ഡെങ്കി വരാത്തതിനാൽ ജനങ്ങൾക്ക് ഇതിനെതിരായ പ്രതി​രോധം ഉണ്ടായിരിക്കില്ല. അതിനാൽത്തന്നെ ​രോഗം വേഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഉർജ്ജിതമായ കൊതുകുനിവാരണപ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്.

Related Posts