Your Image Description Your Image Description

ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാമങ്ങളെല്ലാം ചെളിനിറഞ്ഞ് കലങ്ങിയ വെള്ളം നിറഞ്ഞൊ​​​ഴുകുകയാണ്.

പ്രസിഡന്റ് ഷി ജിൻ പിങ് രാജ്യം അതിശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പെയ്യുന്നത്. റോഡുകളും പാലങ്ങളടക്കം വെള്ളത്തിലാണ്. ഗാൻസു​ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പത്തുപേർ മരണമടയുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സ്റ്റേറ്റ് ​േബ്രാഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു.

Related Posts