Your Image Description Your Image Description

ഇന്ന് നമ്മുടെ സമൂഹത്തിലുള്ള ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നാണ് കാൻസർ. ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. ഇതില്‍ വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ വേഗത്തില്‍ സുഖപ്പെടുത്താന്‍ കഴിയുന്ന തൊലിയുടെ കാന്‍സര്‍ വരെ ഉള്‍പ്പെടുന്നു. കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ അസുഖം പിടിപെടാം. ക്യാൻസർ കേസുകൾ കൂടി വരുന്നത്തിന്റെ പ്രധാന കാരണമായി പറയുന്നത് ലക്ഷണങ്ങൾ കണ്ടാൽ തന്നെ അത് നിസാരമായി കാണുന്നത് കൊണ്ടാണ്. എല്ലാവരും മനസിലാക്കേണ്ടത് ആദ്യമേ കണ്ടു പിടിച്ചാൽ സുഖപ്പെടുത്താൻ കഴിയുന്ന ഒരു രോഗമാണ് കാൻസർ എന്നതാണ്.

അമിത ക്ഷീണം, സ്ഥിരമായ ശരീരവേദന അല്ലെങ്കിൽ സന്ധി വേദന, വിശപ്പില്ലായ്മ, മലബന്ധം, ഛർദ്ദി, പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയും മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. വിളർച്ച, മഞ്ഞപ്പിത്തം, ഉറങ്ങാത്ത മുറിവുകൾ, വയറുവേദന, മുഴകൾ തുടങ്ങിയ ഗുരുതരമായ മുന്നറിയിപ്പ് ലക്ഷണങ്ങൾ നിസാരമായി കാണരുത്.

സ്ത്രീകൾ മാസത്തിലൊരിക്കൽ സ്തനങ്ങളിൽ സ്വയം പരിശോധനകൾ ചെയ്യുകയും പതിവായി മാമോഗ്രാമുകൾക്ക് വിധേയമാകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിക്കേണ്ട ആഹാരങ്ങൾ;

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയിൽ വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ആമാശയം, അന്നനാളം എന്നിവയിലെ ക്യാൻസർ പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ആരോഗ്യത്തിന് എപ്പോഴും നല്ലതാണ് ഇലക്കറികൾ. വൈറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സി‍ഡൻ്റ് എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി, വിഷാംശങ്ങൾ പുറന്തള്ളാനുള്ള കഴിവും ഇലക്കറികൾക്കുണ്ട്.

തക്കാളിയിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെയുള്ള ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ അടങ്ങിയിരിക്കുന്നു. സലാഡുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയിൽ തക്കാളി അസംസ്കൃതമായി ഉപയോ​ഗിക്കുക.

വെളുത്തുള്ളിയിൽ അല്ലിസിൻ പോലെയുള്ള ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെ വിവിധ ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു.

ഇതിന് പുറമെ, പുകവലി ശീലം ഉപേക്ഷിക്കുക. ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പതിവായി ‌വ്യായാമം ചെയ്യുക. മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

Related Posts