Your Image Description Your Image Description

ദേശീയ തലത്തിൽ പാർട്ടിയുടെ പല നേതാക്കളും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ കോൺഗ്രസിന് അത് വലിയ തലവേദന ആയിരുന്നില്ല.അനിൽ ആൻറണിക്ക് പിന്നാലെ കെ കരുണാകരൻറെ മകൾ പത്മജ വേണുഗോപാൽ കൂടി ബിജെപിയുടെ ഭാഗമായതോടെ തലവേദന തുടങ്ങി. പിന്നീട് തിരുവനന്തപുരം അടക്കം പല ജില്ലകളിലേയും നേതാക്കളും സംഘപരിവാർ ഭാഗമായതോടെ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രതിസന്ധിയിലായി.സിപിഎം അതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കി രംഗത്ത് വരുകയും ചെയ്തു. ഇപ്പോഴിതാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കുറച്ചുകാലമായി കോൺഗ്രസ്സ് തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ. എന്നിവരെയും രാജീവ് ചന്ദ്രശേഖർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ സിപിഎം നേതാക്കളും ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. കേരളത്തിലെ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കി ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. രാജ്യവിരുദ്ധ നിലപാടുകൾ കൊണ്ട് കോണ്ഗ്ര്സ് ഇപ്പൊ നിരവധി പ്രേഷണങ്ങൾ ആണ് അഭിമുകീകരിച്ചുകൊണ്ടിരിക്കുന്നത്. മൂണും ഇത്തരത്തിൽ നിരവധി നേക്കാൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളുടെ മക്കളിൽ മുൻപന്തിയിൽ നിൽക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. മുൻ കേന്ദ്ര മന്ത്രി മാധവ് റാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. കോൺഗ്രസിൽ കേന്ദ്ര മന്ത്രി സ്ഥാനവും, മധ്യപ്രദേശിൽ മന്ത്രിസ്ഥാനവുമെല്ലാം അദ്ദേഹം വഹിച്ചിരുന്നു. എന്നാൽ കമൽനാഥുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയായിരുന്നു. അതോടൊപ്പം മധ്യപ്രദേശ് സർക്കാർ കൂടിയാണ്ഏ നിലത്ത് വീണത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും ചർച്ചയായ കൂറുമാറ്റമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നിരുന്നു, കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞാണ് അദ്ദേഹം പാർട്ടി വിട്ടത്. യുപിയിലും, മധ്യപ്രദേശിലുമെല്ലാം പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടതിലുണ്ട്. പലരും കോൺഗ്രസ് സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്തിയാണ് പാർട്ടി വിട്ടിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തൻ, രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ടവൻ അങ്ങനെ ധാരാളം വിശേഷണങ്ങളുണ്ടായിരുന്നു ജിതിൻ പ്രസാദയ്ക്ക്. പക്ഷേ യുപിയിൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞതോടെ തന്നെ ജിതിന്റെയും താളം തെറ്റി തുടങ്ങിയിരുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിൻ. യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിട്ടായിരുന്നു ജിതിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് വൻ വളർച്ചയായിരുന്നു. 2004ൽ ആദ്യ ജയം വരെ സ്വന്തമാക്കിയിരുന്നു. 2021ലാണ് ബിജെപിയിൽ അദ്ദേഹം ചേരുന്നത്. വലിയ വിവാദമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts