Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരക്ക് സമീപം പനവേലിയിലാണ് സംഭവം. പനവേലി സ്വദേശികളായ ഷാന്‍ ഭവനില്‍ സോണിയ (33), ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. പനവേലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിജയന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ലോറിയാണ് പനവേലിയില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്. പിന്നീട് ലോറി ഓട്ടോയിലും ഇടിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോണിയയും ശ്രീക്കുട്ടിയും മരണപ്പെടുകയായിരുന്നു.

Related Posts