Your Image Description Your Image Description

വന്നു വന്നു വഴിയിലൂടെ പോവുന്നവർ വരെ കോൺഗ്രെസ്സുകാരെ ട്രോള്ളിക്കൊണ്ടാണ് പോവുന്നത് എന്ന അവസ്ഥ ആയിട്ടുണ്ട് കേരളത്തിൽ. നല്ല മര്യാദയ്ക്ക്, നല്ല അന്തസ്സായി നടക്കേണ്ട ഒരു കാര്യത്തിനെ ഇത്രയും വഴളാക്കിയത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെയാണ്. കേരളത്തിലെന്നു വേണ്ട ഇന്ത്യയിൽ തന്നെ മറ്റേതൊരു പാർട്ടിയിൽ ഉണ്ട് സ്വന്തം പാർട്ടിയിലെ സ്ഥാനമാറ്റം വിഴുപ്പലക്കുന്നത് പോലെ ഇത്രയ്ക്ക് നാറിയ രീതിയിൽ ചെയ്യുന്നത്? താഴെ തട്ടിലുള്ള ആളുകളെ സ്ഥാനത്തു നിന്നും മാറ്റുന്നത് മുകളിൽ ഇരിക്കുന്ന ആളുകൾ തന്നെയാണ്. അതിനു എതിരഭിപ്രായമുണ്ടെങ്കിൽ അതവിടെ മാത്രം പറഞ്ഞു തീർത്ത് ആ തീരുമാനം മാത്രമാവും പുറത്തു നിന്നുമുള്ള ഒരാൾ അറിയേണ്ടത്. വല്ല സംശയവുമുണ്ടങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നു ശ്രദ്ധിക്കാവുന്നതാണ്. അവിടെ ഇങ്ങനത്തെ വല്ല പുകിലുകളും നിങ്ങൾ കേൾക്കാറുണ്ടോ? ഏറ്റവുമവസാനം കോൺഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു . രാജ്യാതിർത്തിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടക്കുമ്പോൾ ഇവിടെ ‘ഓപ്പറേഷൻ സുധാകർ’ നടത്തുകയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെടുന്നത്. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ഒരു കോൺഗ്രസുകാരനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുതുകയുണ്ടായി .
കെ സുധാകരനെ ഇപ്പോൾ മാറ്റുന്നതിന്റെ താൽപര്യം എന്താണെന്നാണ് അറിയേണ്ടത് അതും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ.. ജനങ്ങളിൽനിന്ന് നല്ല ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരൻ.
സുധാകരനെ വെട്ടിനിരത്താൻ തെക്കൻ ആയ ആളുകൾ ഒന്നിച്ചു നിൽക്കുകയാണ് എന്നും കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡന്റ് ആകുമോ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. മാത്രമല്ല, തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ഒരു യുദ്ധത്തിന് വഴിയുണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി .
അധ്യക്ഷനെ മാറ്റാനാണെങ്കിൽ എന്തുകൊണ്ടാണ് മുരളീധരനെ ആക്കാത്തത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളവർക്ക് കണ്ടകശനിയാനു.
കോൺഗ്രസിന് ബൊമ്മകളേയാണ് ആവശ്യം. കഴിവുള്ളവനെ വേണ്ട. സിന്ദൂർ യുദ്ധത്തേക്കാൾ വലിയ യുദ്ധമാണ് കോൺഗ്രസിൽ നടക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് ഇപ്പോൾ മാറ്റം ഉണ്ടായാൽ കോൺഗ്രസിന്റെ നാശം സംഭവിക്കും. മുരളീധരന്റെ പേര് പറഞ്ഞാൽ ആരെങ്കിലും എതിർക്കുമോ? ഇവർക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോൾ ചാടിക്കളിക്കുന്നവരെയാണ്,’ വെള്ളാപ്പള്ളി പറയുന്നു . സുധാകരനെ വെറും ആറാംകിട നേതാവാക്കുകയാണ് . പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിക്കുന്ന ആന്റോ ആന്റണി എം പി സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ഒരു കോൺഗ്രസുകാരനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ‘സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ പ്രസിഡന്റ് ആക്കുകയാണെങ്കിലത് മൂന്നാമത്തെ കേരള കോൺഗ്രസ് ആകും,’. എകെ ആന്റണിയുടെ മകൻ ആണ് ആന്റോയുടെ ഐശ്വര്യം എന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചതുകൊണ്ട് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ സുധാകരനെ പിന്തുണച്ച് പലസ്ഥലത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്ന് തൃശ്ശൂർ ജില്ലയിലും പോസ്റ്ററുകൾ പതിച്ചു. ‘കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ് വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts