Your Image Description Your Image Description

കേരളത്തിലെ എല്ലാ കലാകാരന്മാർക്കും അപമാനമാണ് നടൻ വിനായകനെന്നും പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കാൻ സർക്കാർ തയാറാവണമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഈ നാടിന്റെ സംസ്കാരത്തിന് ചേരാത്ത കലാകാരനാണ് വിനായകനെന്നും ഷിയാസ് എറണാകുളം ഡി.സി.സി ഓഫീസിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ലഹരിയുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ള ആളുകളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്നുണ്ട്. എന്നാൽ, കലാകാരനാണെന്നതും സിനിമ പ്രവർത്തകരാണെന്നുമുള്ള ഒരു പരിരക്ഷ പലപ്പോഴും സർക്കാറും പൊതുസമൂഹവുമൊക്കെ ഇത്തരക്കാർക്ക് നൽകുന്നുണ്ട്. ഇത് ഗുരുതരമായ തെറ്റാണെന്നും ഇവരെ ആരാധിക്കുന്നയാളുകളെ ആകർഷിക്കാൻ ഇടയാക്കുമെന്നും ഷിയാസ് പറഞ്ഞു.

Related Posts