Your Image Description Your Image Description

ഏതു പെരുന്നാൾ വന്നാലും മുട്ടനാടിന് കിടക്കപ്പൊറുതിയില്ലന്ന് പണ്ടുകാലങ്ങളിൽ പറയുമായിരുന്നു. അതുപോലെയാണ് ഇപ്പോൾ കോൺഗ്രസിൽ എന്ത് പ്രശ്നമുണ്ടായാലും അതിന്റെ പുറകിൽ ബിജെപി ആണെന്നങ്ങ് പറഞ്ഞാൽ എളുപ്പത്തിൽ പ്രശ്നം അവസാനിപ്പിക്കാം.

ആന്റോ ആന്റണിക്ക് കെപിസിസി പ്രസിഡണ്ട് സ്ഥാനം ലഭ്യമാകാതെ പോയത് ചില ഉപജാപക സംഘം ബിജെപിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണന്നാണ് ആന്റോ ആന്റണി തന്നെ പറഞ്ഞത് , അങ്ങനെയെങ്കിൽ ആന്റോആന്റണി അത് വ്യക്തമാക്കണം , അറിയാൻ ജനങ്ങൾക്കാഗ്രഹമുണ്ട് .

കാരണം കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്നത് ബിജെപിയാണെങ്കിൽ അതൊന്നറിയണമല്ലോ ? പിന്നെ ബിജെപിക്ക് കേരളത്തിൽ ഏറ്റവും ഭീഷണിയായി നിൽക്കുന്നത് ആന്റോ ആന്റണിയാണല്ലോ. കറകളഞ്ഞ വ്യക്തിത്വം ആയതുകൊണ്ട് ബിജെപിക്കാർക്ക് പ്രത്യേകം ഒരു ഭയവുമുണ്ട്.

ആന്റോ ആന്റണി കഴിഞ്ഞ ഒരാഴ്ചയായി കെപിസിസി പ്രസിഡണ്ടാകാൻ നടത്തിയ മുന്നൊരുക്കങ്ങൾ കോൺഗ്രസിന്റെ ഉള്ളറകളിൽ പറഞ്ഞു ചിരിക്കുന്നുണ്ട്. കോട്ടയത്തുനിന്ന് സ്വീകരിച്ച് തിരുവനന്തപുരം ഇന്ദിരാഭവൻ വരെ എത്തിക്കുവാൻ കാർ റാലി നടത്തുന്നതിന് കാറുകളും അലങ്കരിച്ച പുഷ്പ വിമാനം വരെ ഏർപ്പെടുത്തിയെന്നാണ് കരക്കമ്പി .

കെ പി സി സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാലുടൻ തന്നെ അനുഗ്രഹം വാങ്ങാൻ അമ്മായിയും മൂന്ന് ദിവസമായി കോട്ടയത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഒന്നിനും സമയം കളയരുതന്ന കാര്യത്തിൽ വലിയ നിർബന്ധം ഉണ്ടായിരുന്നുവെന്നാണ് കോട്ടയത്തെ കോൺഗ്രസ്കാർ പറഞ്ഞ് ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് താമസിക്കുവാൻ വീടും വാടകയ്ക്ക്ടുത്തിരുന്നുവെന്ന് ശത്രുക്കൾ പറഞ്ഞു വരുത്തുന്നുണ്ട്. ആന്റോ ആന്റണിയോട് ഒരു ബിജെപി കാർക്കും ഒരു വിരോധവുമില്ല. ശത്രുതയുള്ളത് കോൺഗ്രസുകാർക്ക് മാത്രമാണ്. പിന്നെ കോട്ടയംകാർക്കും.

ആന്റോ ആന്റണിയെ പറ്റി പൊതുവേ എല്ലാവരും പറയുന്ന ഒരു പരാതി ആരോടും ആത്മാർത്ഥത ഇല്ലന്നുള്ളതാണ്. ആരെങ്കിലും ഒരു പരാതി പറഞ്ഞാൽ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അങ്ങ് കളയും. ഒരു പൊതുപ്രവർത്തകന് ചേർന്ന് പണിയല്ല.

20 വർഷം മുമ്പ് എറണാകുളത്തുള്ള ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ മരണശയ്യയിൽ കിടന്നുകൊണ്ട് തന്റെ ഒരു സ്നേഹിതനുവേണ്ടി ആന്റോ ആന്റണിയുടെ അടുത്ത് ഒരു ശുപാർശ നടത്തി. മാധ്യമപ്രവർത്തകന്റെ നിർദ്ദേശം അനുസരിച്ച് കോട്ടയത്തെ വീട്ടിൽ ചെന്ന് ആന്റോ ആന്റണിയെ കണ്ട എന്റെ സ്നേഹിതൻ വലിയ നിരാശയോടെ കൂടിയാണ് തിരിച്ചുവന്നത്.

വിളിച്ചു പറഞ്ഞവൻ രോഗശയ്യയിൽ ആയതുകൊണ്ടാകാം അതിനു വലിയ പ്രാധാന്യമൊന്നും കൊടുക്കാതിരുന്നത്. ഇനി അയാളെ കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ലല്ലോ. ഈ രീതിയിലുള്ള സ്വഭാവമാണ് ഇയാളെ ജനങ്ങളിൽ നിന്നകത്തിയത് .

ഇയാൾക്ക് എന്ത് ലാഭമുണ്ടന്ന് നോക്കാതെ ഒരു കാര്യത്തിലും ആരെയും സഹായിക്കില്ലന്നാണ് പൊതുവേയുള്ള അഭിപ്രായം. അത് തന്നെയാണ് ഇയാളുടെ ഉള്ളം കയ്യിൽ ഇരുന്ന കെപിസിസി പ്രസിഡണ്ട് സ്ഥാനം തട്ടിത്തെറിപ്പിച്ചത്. കണ്ടാലും കൊണ്ടാലും അറിയില്ലാത്തവരുടെ ഗണത്തിലാണ് ഇയാളുടെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts