Your Image Description Your Image Description

നപ്രിയ എസ്‌യുവിയായ നിസാൻ മാഗ്നൈറ്റിന് 10 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി പ്ലാൻ പുറത്തിറക്കി. പുതിയ പ്ലാൻ കാർ ഉടമകൾക്ക് ദീർഘകാലത്തേക്ക് വിശ്വസനീയവും തടസരഹിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഇത് 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ മോഡലിന് മാത്രമേ ലഭ്യമാകൂ. നിസാൻ മാഗ്നൈറ്റ് 10 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇതിന് സ്റ്റാൻഡേർഡ് 3 വർഷം / 1 ലക്ഷം കിലോമീറ്റർ വാറന്റിയും നിരവധി ഓപ്ഷനുകളും ഉണ്ട്. 3+7 വർഷം, 3+4 വർഷം, 3+3 വർഷം, 3+2 വർഷം, 3+1 വർഷം എന്നിങ്ങനെയുള്ള പ്ലാനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

ആദ്യ ഏഴ് വർഷങ്ങളിൽ സമഗ്രമായ കവറേജും 8, 9, 10 വർഷങ്ങളിൽ എഞ്ചിൻ, ട്രാൻസ്‍മിഷൻ എന്നിവയുടെ സുരക്ഷയും ഇത് നൽകും. ഈ പ്ലാൻ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. 22 പൈസ/കിലോമീറ്റർ അല്ലെങ്കിൽ പ്രതിദിനം 12 രൂപ നിരക്കിൽ 10 വർഷം/2 ലക്ഷം കിലോമീറ്റർ വരെ ബാധകമായ 10 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി പ്ലാനിലൂടെ ഇത് നീട്ടാവുന്നതാണ്.

മാഗ്നൈറ്റ് യൂണിറ്റുകൾക്ക് മാത്രമേ സ്റ്റാൻഡേർഡ് 3 വർഷത്തെ വാറന്റി ലഭിക്കൂ. കാർ വാങ്ങുന്ന സമയത്തോ യഥാർത്ഥ വാറന്റി കാലഹരണപ്പെടുന്നതിന് മുമ്പോ ഈ പ്ലാൻ ലഭിക്കും. 2024 ഒക്ടോബറിന് മുമ്പ് വാങ്ങിയതും രണ്ട് വർഷത്തെ വാറന്റി ഉണ്ടായിരുന്നതുമായ യൂണിറ്റുകൾക്ക് ഇത് ബാധകമല്ല എന്നാണ് റിപ്പോർട്ട്.

Related Posts