Your Image Description Your Image Description

കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 338.16 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പ്ര​തി​കൂ​ടി അ​റ​സ്‌​റ്റി​ൽ. മ​ണ്ണാ​ർ​ക്കാ​ട്, എ​ട​ത്ത​നാ​ട്ടു​ക​ര, ചി​ര​ട്ട​ക്കു​ളം, കോ​ട്ട​നാ​യ്ക്ക​ൽ വീ​ട്ടി​ൽ എ. ​റം​ഷാ​ദി​യാ​ണ് (30) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ ഒ​രു യു​വ​തി​യ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ലാ​യി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ ചെ​മ്മ​ണി​യോ​ട് എ​ച്ച്. മു​ഹ​മ്മ​ദ് നാ​ഷി​ഫ്(39), മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ ക​ർ​ക്കി​ടാം​കു​ന്ന് എ​ച്ച്. ഫാ​സി​ൽ (32) എ​ന്നി​വ​ർ ന​ട​പ്പു​ണി​യി​ൽ വെ​ച്ചും മ​ണ്ണാ​ർ​ക്കാ​ട് ക​ർ​ക്കി​ടാം​കു​ന്ന് പ​ല​ക്ക​ട​വ് വ​ട​ക്ക​ൻ ഹൗ​സി​ൽ എ. ​ഷ​ഫീ​ക് (30), കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ ക​ക്കി​രി​ക്കാ​ട് മ​ഹ്‌​സി​ന ഹൗ​സി​ൽ കെ.​പി. മു​നാ​ഫി​സ് (29), ആ​ല​പ്പു​ഴ തു​മ്പോ​ളി പാ​ലി​യ​ത്ത​യി​ൽ ഹൗ​സി​ൽ അ​തു​ല്യ റോ​ബി​ൻ (24) എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

Related Posts