Your Image Description Your Image Description

പ്രശസ്ത കൊമേഡിയൻ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞരായ ആയുധധാരികൾ കാനഡയിലെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ വെടിയുതിർത്തു. കാനഡയിലെ സർറേയിലുള്ള കഫെയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഒരു മാസത്തിനിടെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

കാപ്സ് കഫെ എന്നാണ് കപിൽ ശർമയുടെ റെസ്റ്റോറൻ്റ് ശൃംഖലയുടെ പേര്. പ്രാദേശിക സമയം അനുസരിച്ച് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ പത്തോളം തവണ അക്രമികൾ കഫെക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ആറെണ്ണം കഫെയുടെ ചുവരിലും ജനാലയിലുമായി പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Posts