Your Image Description Your Image Description

കുട്ടനാട്: കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.രാമങ്കരി ജംഗ്ഷനിലെ അഞ്ചിൽ സ്റ്റേഷനറി, പലചരക്ക് കടയിൽ മോഷണം നടത്തിയത്. കളർകോട് സ്വദേശിയായ സുഭാഷ് (35) ആണ് ഇന്നലെ പുലർച്ചെ രാമങ്കരി പൊലീസിന്റെ പിടിയിലായത്.

പിൻവാതിലിലെ പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സി.സി ടി വി ഹാർഡ് ഡിസ്കും വിലപിടിപ്പേറിയ സുഗന്ധദ്രവ്യങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.

കടയിൽ നിന്നുമെടുത്ത ഹാഡ് ഡിസ്ക്കും മറ്റും പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് തരിശിട്ടിരിക്കുന്ന സമീപത്തെ പാടശേഖരത്തേക്ക് എറിഞ്ഞു നശിപ്പിച്ച ശേഷമാണ് ഇയാൾ അന്ന് സ്ഥലംവിട്ടത്.ഇയാൾ നിരവധി മോഷണകേസുകളിൽ പ്രതിയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts