Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴ് ജില്ലകളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടികൂടി. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചതോടെയാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്.

Related Posts