Your Image Description Your Image Description

2025 26 വർഷത്തെ സംയോജിത പഞ്ചവത്സരത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ 2025 മെയ് മാസത്തിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം കാറ്റഗറി/ സംവരണം/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത തീയതിക്കകം ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യേണ്ടതിനാൽ അത്തരം സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്ക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും മറ്റർഹ സമുദായത്തിൽപ്പെട്ട (OEC) വിദ്യാർഥികളും വില്ലേജ് ഓഫീസറിൽ നിന്നുള്ള കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റും, SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും, നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC വിഭാഗക്കാർ വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റും മുൻകൂറായി വാങ്ങിയ്ക്കണം. SC/ ST/ OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്‌കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും, മറ്റർഹ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുംവരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടതാണ്. മിശ്ര വിവാഹിതരുടെ മക്കൾക്ക് (SEBC/OEC) ഫീസാനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങണം.  എന്നാൽ മിശ്ര വിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വാങ്ങണം. സ്‌കൂൾ സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർത്ഥകൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന EWS സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടാതായിട്ടുണ്ട്.

ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ. അതിനാൽ ഓരോ കാറ്റഗറിയ്ക്കും ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്ക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

Leave a Reply

Your email address will not be published. Required fields are marked *

Related Posts