Your Image Description Your Image Description

ബെംഗളൂരു: പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ചാമ്പ്യൻഷിപ്പില്‍ ജേതാവായി ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര. 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. നീരജ് ചോപ്രയുടെ പേരിൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിൻ (എൻ.സി ക്ലാസിക്) മത്സരത്തിൽ നീരജ് തന്നെ ഒന്നാമത്തെത്തി. കെനിയയുടെ ജൂലിയൻ യെഗോ രണ്ടും ലങ്കൻ താരം രുമേഷ് പതിരഗെ മൂന്നും സ്ഥാനങ്ങൾ നേടി.

2016ലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീലങ്കയുടെ രുമേഷ് പതിരാഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. 82.33 മീറ്റര്‍ ദൂരം എറിഞ്ഞ ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ത്യ – പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മേയ് 24ന് നടത്താനിരുന്ന മത്സരം ഇന്ന് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts