Your Image Description Your Image Description

ഗൂഗിൾ സേർച്ച് എഞ്ചിൻ ഉപയോഗിക്കാത്തവർ കുറവായിരിക്കും. എന്തിനും ഏതിനും പ്രിയപ്പെട്ട സേർച്ച് എഞ്ചിനായിരിക്കും ഗൂഗിൾ. എന്നാൽ നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഇടയ്ക്കിടെ ഒരു പ്രശ്നമാകാറുണ്ട്. ഒരു വിഷയം ആവശ്യപ്പെട്ടാൽ അത് വിശ്വാസയോഗ്യമായ സൈറ്റിൽ നിന്നാണോ ലഭിക്കുന്നത് എന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. പലപ്പോഴും ആദ്യ സെർച്ചുകളിൽ തന്നെ നമുക്ക് ഇത്തരത്തിൽ സെക്കണ്ടറി സോഴ്‌സുകളോ മറ്റോ ആകും വരിക. ഇപ്പോഴിതാ ഇതിനൊരു പരിഹാരം കാണുകയാണ് ഗൂഗിൾ എന്നാണ് റിപ്പോർട്ടുകൾ സചിപ്പിക്കുന്നത്.

പ്രിഫർഡ് സോഴ്സസ് എന്ന ഓപ്‌ഷൻ നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിൾ. അതായത് ഒരു വിഷയം സെർച്ച് ചെയ്‌താൽ നമുക്ക് ഏത് സോഴ്സിൽ നിന്ന് ആ വിവരം വേണമെന്നത് നമുക്ക് തിരഞ്ഞെടുക്കാം. ചൂസ് യുവർ പ്രിഫർഡ് സോഴ്സസ് എന്ന ഓപ്‌ഷനിലൂടെയാണ് ഇത് സാധ്യമാകുക. ഇത്തരത്തിൽ വരുന്ന സോഴ്‌സുകളെ നമുക്ക് ക്രോഡീകരിക്കുകയും ചെയ്യാം. അതായത്, ഇനി സെർച്ച് ചെയ്യുമ്പോൾ ആ സോഴ്സിൽ നിന്ന് മാത്രം വിവരം ലഭിക്കുന്ന തരത്തിൽ നമുക്ക് ഓപ്‌ഷൻ വെക്കാം. എത്ര സോഴ്സ് ഓപ്‌ഷനുകൾ വേണമെങ്കിലും നമുക്ക് ഇത്തരത്തിൽ ആഡ് ചെയ്യാം. അതിന് നിയന്ത്രണമില്ല. ജൂണിൽ ഈ ഫീച്ചറിന്റെ പരീക്ഷണം നടന്നുകഴിഞ്ഞു എന്നാണ് വിവരം സൂചിപ്പിക്കുന്നത്.

Related Posts