Your Image Description Your Image Description

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട ജി​ല്ല​യി​ൽ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11പേ​ർ മ​രി​ച്ചു. പൃ​ഥ്വി​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബീ​ന (35), കാ​ജ​ൽ (22), മ​ഹാ​ക് (12), ദു​ർ​ഗേ​ഷ്, ന​ന്ദി​നി, അ​ങ്കി​ത്, ശു​ഭ്, സ​ഞ്ജു വ​ർ​മ, അ​ഞ്ജു, അ​നു​സൂ​യ, സൗ​മി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സീ​ഗാ​വ്-​ഖ​ര​ഗൂ​പൂ​ർ റോ​ഡി​ൽ മൂ​ർ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

15പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം സ​ര​യു ക​നാ​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Posts