Your Image Description Your Image Description

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുന്നു. ഹിമാചലിൽ 200 ഓളം റോഡുകൾ അടച്ചു. ഹിമാചലിൽ ഇതുവരെ കാലവർഷക്കെടുതിയിൽ മരണം 109 ആയി. 883 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് കണക്കുകൾ..

ഷില്ലായ്ക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. എൻ എച്ച് 707 ഗതാഗതം തടസ്സപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി ഹിമാചലിൽ ശക്തമായി മഴയ്ക്ക് സാധ്യത. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായത് 883 കോടി രൂപയുടെ നാശനഷ്ടം എന്ന് സർക്കാർ കണക്കുകൾ.ജമ്മുകശ്മീരിലും കനത്ത മഴ തുടരുന്നു. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts