Your Image Description Your Image Description

ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുമുഖ മോഡൽ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഹോണ്ട. ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ്, വാഹനത്തിന്റെ പുതിയ ഡിസൈൻ മുഴുവനായും കാണാത്ത രീതിയിലുള്ള ഒരു ടീസർ യു.കെ സോഷ്യൽ മീഡിയ ഹാൻഡിൽ പുറത്തിറക്കി. ഡിസൈൻ പൂർണമായും കാണില്ലെങ്കിലും ബൈക്കിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ സാധിക്കും.

ലോക മോട്ടോർ വാഹന പ്രദർശന വിപണി 2024-ൽ ഹോണ്ട പ്രദർശിപ്പിച്ച EV ഫൺ കൺസെപ്റ്റിന്റെ ഡിസൈനായി ഇത് കാണപ്പെടുന്നു. പുതുമുഖ ഇലക്ട്രിക് ബൈക്കുകളിലുള്ള നീണ്ട എൽ.ഇ.ഡി ലൈറ്റ് വാഹനത്തിന് ഒരു സ്​പോട്ടി ലുക്ക് നൽകുന്നുണ്ട്. ഹെഡ് ലാമ്പിനോട് ചേർന്ന് നിൽക്കുന്ന വലിയ ടി.എഫ്.ടി സ്​ക്രീനും കൂർത്ത രീതിയിലുള്ള ഇൻഡിക്കേറ്ററുകളും പുറകിലേക്കുള്ള ചെറിയ വാലറ്റവും ഒതുക്കമുള്ള വാഹനമാണെന്ന വിശേഷണത്തെ സാധൂകരിക്കുകയാണ്. ബോബർ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന നീളൻ ഹാൻഡിലും അതിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ മിററുകളും പുതു തലമുറ ബൈക്കുക​േളാട് കിടപിടിക്കുന്നതാണ്.

Related Posts