Your Image Description Your Image Description

കോയമ്പത്തൂർ: ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയോട് സ്കൂൾ അധികൃതർ വിവേചനം കാണിച്ചതായി പരാതി. തമിഴ്നാട്ടിലാണ് സംഭവം. ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകർ ക്ലാസ്സിൽ കയറ്റിയില്ല. പരീക്ഷ ദിവസമായിട്ടും ഇളവ് നൽകിയില്ല. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതി.

കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതരാണ് വിവേചനം കാട്ടിയത്. ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു എന്നാണ് ആരോപണം. പെൺകുട്ടിയുടെ അമ്മ വിദ്യാഭ്യാസ വകുപ്പിന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. തുടർന്ന് വിദ്യാഭാസ മന്ത്രി അൻപിൽ മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts