Your Image Description Your Image Description

ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ മി​ക​ച്ച ​പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ആ​ഗോ​ള വ​ള​ർ​ച്ച​ക്ക് അ​മേ​രി​ക്ക​യെ​ക്കാ​ൾ കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത് ഇ​ന്ത്യ​യാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. ഇ​ന്ത്യ ഒ​രു നി​ർ​ജീ​വ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണെ​ന്ന യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് പ്ര​തി​ക​ര​ണം.

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ഗോ​ള വ​ള​ർ​ച്ച മൂ​ന്ന് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യു​ടെ (ഐ.​എം.​എ​ഫ്) പ്ര​വ​ച​നം. എ​ന്നാ​ൽ, ഇ​ന്ത്യ 6.5 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ 18 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഇ​ത് അ​മേ​രി​ക്ക​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. 11 ശ​ത​മാ​ന​ത്തോ​ള​മാ​ണ് അ​മേ​രി​ക്ക​യു​ടെ സം​ഭാ​വ​ന. ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Posts