Your Image Description Your Image Description

പാലക്കാട്: യാക്കരയിലുണ്ടായ അപകടത്തിൽ മരിച്ച അബ്ദുൾറഹ്മാന്റെ വിയോഗം വിവാഹത്തിന്റെ ഒരുമാസം മുമ്പ്. കന്നിമാരി നന്ദിയോട് സ്വദേശി അബ്ദുൾറഹ്മാൻ വടക്കഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. വരുന്ന മേയ് 15-ന് ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.കാറിന് പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. വിശ്വേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിക്കുസമീപത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മുന്നറിയിപ്പു ബോർഡുകളിലും ഫ്ളക്സ് ബോർഡിലും ഇടിച്ചു. അബ്ദുൾറഹ്മാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts