Your Image Description Your Image Description

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ഇന്ത്യയിൽ എത്തി. രാഷ്‌ട്രപതി ഭവനിൽ എത്തിയ ഫിലിപ്പീൻസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു. 2022 ൽ അധികാരമേറ്റതിനുശേഷം പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് പ്രസിഡന്റ്  ഇന്ത്യയിൽ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷി സഹകരണം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യക്തമാക്കി.

Related Posts