Your Image Description Your Image Description

ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ സ്‌പോര്‍ട്‌സ് ബൈക്ക് വരെ നീളുന്ന മോഡല്‍ നിരയുമായി ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമാണ് ടിവിഎസ് മോട്ടോര്‍. വിക്ടര്‍, സ്റ്റാര്‍ സിറ്റി, സ്‌പോര്‍ട്് എന്നിങ്ങനെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും ടിവിഎസ് ഒരുപിടി മികച്ച മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ബജറ്റ് കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന ഹീറോ സ്‌പ്ലെന്‍ഡറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ടിവിഎസ് ഇപ്പോള്‍ ഒരു പുത്തന്‍ ബൈക്ക് പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ സ്‌റ്റൈലിഷും ശക്തവും വിശ്വസനീയവുമായ ഒരു ബൈക്ക് തിരയുന്നവര്‍ക്കായാണ് ടിവിഎസ് ഒരു പുത്തന്‍ ഓപ്ഷന്‍ മുന്നോട്ട് വെക്കുന്നത്. ടിവിഎസ് തങ്ങളുടെ ജനപ്രിയ ബജറ്റ് കമ്മ്യൂട്ടര്‍ ബൈക്കായ ടിവിഎസ് സ്പോര്‍ട്ടിന്റെ പുതിയ വേരിയന്റ് ES+ (സെല്‍ഫ് സ്റ്റാര്‍ട്ട് ഇഎസ്+) പുറത്തിറക്കി. സ്റ്റാര്‍ സിറ്റി+, ടിവിഎസ് റൈഡര്‍ 125 എന്നിവയ്ക്ക് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ ഒരു എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. ഈ ബൈക്ക് ഗ്രേ-റെഡ്, ബ്ലാക്ക്-നിയോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ബൈക്ക് കൂടുതല്‍ സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു. ടിവിഎസ് സ്പോര്‍ട് ES+ വേരിയന്റിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ സ്‌റ്റൈലിംഗ് ഉണ്ടെങ്കിലും വേറിട്ടുനില്‍ക്കാന്‍ കൂടുതല്‍ സ്പോര്‍ട്ടി ട്രീറ്റ്മെന്റ് ലഭിക്കുന്നു. സ്‌പോര്‍ട്ടി അലോയ് വീലുകളിലെ പിന്‍സ്ട്രിപ്പിംഗ് ബൈക്കിന്റെ കളര്‍ ഓപ്ഷനുകളുമായി പൊരുത്തപ്പെടുന്നു. മറ്റ് വേരിയന്റുകളില്‍ സില്‍വര്‍ കളറിലുള്ള പില്യണ്‍ ഗ്രാബ് റെയില്‍ ലഭിക്കുമ്പോള്‍ ES+ വേരിയന്റില്‍ ബ്ലാക്ക് കളറിലണ് അത് ലഭ്യമാകുന്നത്. കളര്‍- കോഡഡ് ഹെഡ്ലൈറ്റ് കൗളും മഡ്ഗാര്‍ഡുകളും ബൈക്കിന് പ്രീമിയം ലുക്ക് നല്‍കുന്നു. വില കണക്കിലെടുക്കുമ്പോള്‍ ടിവിഎസ് സ്പോര്‍ട് ES+ വേരിയന്റിന്റെ പെര്‍ഫോമന്‍സും വളരെ മികച്ചതാണ്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 8.08 bhp പവറും 8.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായ എഞ്ചിന്‍ 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബൈക്കിന് ലിറ്ററിന് 65 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. ഇതിന് 10 ലിറ്റര്‍ ഇന്ധന ടാങ്ക് ഉണ്ട്. ഇതിന്റെ ഭാരം 112 കിലോയാണ്. അതേസമയം 175 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നു. പുത്തന്‍ ബൈക്കിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകള്‍ സസ്പെന്‍ഷന്‍ ചുമതല ചെയ്യുന്നത്. ടിവിഎസ് സ്പോര്‍ട് ES+ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. സെല്‍ഫ് സ്റ്റാര്‍ട്ട് ES, സെല്‍ഫ് സ്റ്റാര്‍ട്ട് ES+, സെല്‍ഫ് സ്റ്റാര്‍ട്ട് ELS എന്നിവയാണവ. ഇവയുടെ വില 59,881 രൂപ മുതല്‍ 71,785 രൂപ വരെ പോകുന്നു. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. ദൈനംദിന യാത്രയ്ക്ക് താങ്ങാവുന്ന വിലയില്‍ മൈലേജ്, സുഖസൗകര്യങ്ങള്‍, സ്‌റ്റൈലിംഗ് എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് 2025 ടിവിഎസ് സ്പോര്‍ട് ES+ പരിഗണിക്കാവുന്നതാണ്. ഈ വേരിയന്റിലൂടെ ഹീറോ സ്‌പ്ലെന്‍ഡറുമായി മത്സരം കടുപ്പിക്കാനാണ് ടിവിഎസിന്റെ പ്ലാന്‍. സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പന കവരാന്‍ പുത്തന്‍ ടിവിഎസ് മോഡലിന് സാധിക്കുമോ അതോ ഹീറോ മോഡല്‍ അതിന്റെ അശ്വമേധം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts