Your Image Description Your Image Description

കോൺഗ്രസിൽ വീണ്ടും വിവാദങ്ങൾ ഉയരുകയാണ്. കോൺഗ്രസ് വിട്ടാൽ സുധാകരന്റെ അടുത്ത ലക്‌ഷ്യം ബിജെപി ആണെന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. തന്നെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റുമെന്ന വിവാദത്തിനൊടുവിലാണ് താനൊരു രാഷ്ട്രീയക്കാരൻ ആയിട്ടാണ് ജീവിച്ചതെന്നും മരണം വരെയും ആ സ്ഥാനത്തു തന്നെ തുടരുമെന്നും അതിനി ഇപ്പോൾ കോൺഗ്രസ് ആണെങ്കിൽ അങ്ങനെ ബിജെപി ആണെങ്കിൽ അങ്ങനെ എന്ന് സുധാകരൻ പറഞ്ഞത്. ഇതോടു കൂടി കോൺഗ്രസ് നേതൃത്വം ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസമാണ് സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തെ കുറിച്ച് ചർച്ച നടന്നതും അതിനെതിരെ വികാര പരമായി സുധാകരൻ പ്രതികരിച്ചതും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം എന്ന നേരിയ സൂചന പോലും തനിക്ക് ലഭിച്ചിട്ടില്ല എന്നാണു ഇന്നലെ ഒരു പ്രമുഖ മാധ്യമത്തോട് സുധാകരൻ പ്രതികരിച്ചത്. മാത്രമല്ല മാധ്യമങ്ങളാണ് കെ പി സി സി നേതൃ മാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു .
അതിനു സുധാകരൻ പറഞ്ഞ ന്യായം തന്നെ മാറ്റണം എങ്കിൽ ഡൽഹിയിലേക്ക് വിളിപ്പിക്കേണ്ട കാര്യമില്ല പകരം പാർട്ടി സ്ഥാനം ഒഴിയാൻ പറഞ്ഞാൽ ആ നിമിഷം താൻ ഒഴിയുമെന്നുമാണ് . പാർട്ടി പ്രവർത്തനത്തിൽ എത്രയോ വർഷത്തെ പാരമ്പര്യം തനിക്കുള്ളതിനാൽ അത്തരത്തിലൊരു നീക്കം നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നും അദ്ദേഹം പറയുകയുണ്ടായി .
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായും ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും അതെല്ലാം കേരള രാഷ്ട്രീയത്തെ കുറിച്ചും തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ആയിരുന്നു എന്നുമാണ് സുധാകരൻ പറഞ്ഞത് .
ഒരുപാടുപേർ പറയുന്നത് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ്. അങ്ങനെയെങ്കിൽ താൻ അതിനു വേണ്ട ചികിത്സ തേടേണ്ട? അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് മറച്ചു വയ്‌ക്കേണ്ട കാര്യമെന്താണ് നോർമൽ അല്ലാത്ത വിധം എന്തെങ്കിലും പ്രവർത്തനം തന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടോ എന്നും സുധാകരൻ ചോദിച്ചിരുന്നു.

തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ചിലർ മനഃപൂർവം പറഞ്ഞു പരത്തുകയാണ് എന്നും രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്കിരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നിൽ സംസ്ഥാനത്തെ തന്നെ ഒരു നേതാവാണ് എന്നും തന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ല എന്ന ഉറപ്പ് തനിക്ക് ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി പ്രവർത്തനത്തിൽ പ്രായമല്ല, പ്രാപ്തിയാണ് പ്രധാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ അധ്യക്ഷ സ്ഥനത്ത് നിന്ന് മാറണമെന്ന് പറയുന്നവർ വഷളന്മാരാണ്. ആ പ്രചരണം അവർ സ്വയം നിർത്തണം. അത്തരം പ്രചരണം നിർത്താൻ താൻ യാചിക്കില്ല എന്നും കെപിസിസി കാര്യങ്ങൾ നോക്കാൻ എം ലിജുവിനെ താനാണ് നിശ്ചയിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഇങ്ങനെയൊക്കെ പറഞ്ഞ ആൾ ആണ് നേരമൊന്നു ഇരുട്ടി വെളുത്തപ്പോഴേക്കും കാര്യമെല്ലാം മാറി. ഇനി ചുമ്മാ ഹൈക്കമാൻഡിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാവാനും മതി.
രാഷ്ട്രീയത്തിൽ ഒന്നും സ്ഥിരമല്ല എന്ന് നമുക്കെലാം അറിയാം. പ്രായമോ മറ്റു അവശതകളോ മറ്റോ വരുമ്പോൾ തൽക്കാലത്തേക്കെങ്കിലും നമ്മൾ ഏൽക്കുന്ന സ്ഥാനം മാറി കൊടുക്കേണ്ടിയും വരും. ഇതെല്ലം സ്വാഭാവികം മാത്രമാണ്. ഇതിനെയെല്ലാം ഉൾക്കൊള്ളാനുള്ള പാകം മനസ്സിനുണ്ടായിരിക്കുക എന്നതാണ് ഒരു രാഷ്ട്രീയപ്രവർത്തകന്റെ ഏറ്റവും വലിയ കഴിവുകളിൽ ഒന്ന്. അല്ലെങ്കിലും
ഇത്രേം കാലം പ്രസിഡണ്ട് സ്ഥാനത്തിരുന്നു അര്മാദിച്ചില്ലേ? ഇനിയിപ്പോൾ മറ്റുള്ളവർക്ക് വഴിമാറി കൊടുത്ത് അടുത്ത മഴയ്ക്ക് മുന്നേ വീട് പിടിക്കാൻ നോക്ക് കാർന്നോരെ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts