Your Image Description Your Image Description

സംവിധായകന്‍ രാജ് നിദിമോറുവും നടി സാമന്ത റൂത്ത്പ്രഭുവും പ്രണയത്തിലാണെന്ന തരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങളും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാൽ, രാജിന്റെ ഭാര്യയും സഹ സംവിധായികയുമായ ശ്യാമലി ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

‘ഇന്ന് എന്നെക്കുറിച്ച് ചിന്തിച്ച, എന്നെ കാണുകയും, എന്നെ കേള്‍ക്കുകയും, എന്നെക്കുറിച്ച് കേള്‍ക്കുകയും, എന്നോട് സംസാരിക്കുകയും, എന്നെക്കുറിച്ച് സംസാരിക്കുകയും, എന്നെക്കുറിച്ച് വായിക്കുകയും, എന്നെക്കുറിച്ച് എഴുതുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ ആശംസകളും സ്‌നേഹവും നേരുന്നു.’ എന്നാണ് ശ്യാമലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ആരുടേയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും സാമന്ത, രാജിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അതേ ദിവസമാണ് ശ്യാമലി ഈ സ്റ്റോറി പങ്കുവെച്ചത്. 2015-ലായിരുന്നു രാജിന്റെയും ശ്യാമിലിയുടെയും വിവാഹം. ഇരുവര്‍ക്കും ഒരു മകളുണ്ട്. സൈക്കോളജിയില്‍ ബിരുദം നേടിയ ശ്യാമലി സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്ക്കും വിശാല്‍ ഭരദ്വാജിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പ്പോ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റുമാണ് ശ്യാമലി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts