Your Image Description Your Image Description

കേരളത്തിൽ എത്രയൊക്കെ ബിജെപി വാഴില്ല,ബിജെപി കേരളം ഭരിക്കില്ല എന്ന് പറഞ്ഞാലും 2026 ൽ കേരളത്തിൽ LDF-UDF-NDA ത്രികോണ മത്സരഎം നടക്കും, ആ മത്സരത്തിൽ ഒരുപക്ഷെ ബിജെപി അധികാരത്തിൽ വരാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. പതിനഞ്ചോളം സീറ്റുകളിൽ ബിജെപി ഒന്നാമതാണ്. നല്ല സ്ഥാനാർത്ഥികളെ ഇപ്പോഴേ കണ്ടെത്തിയാൽ ബിജെപി 2026 ൽ ഇരുപതിൽ കുറയാത്ത സീറ്റുകൾ കേരളത്തിൽ നേടും…. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് എന്നാണ്? 2026 മെയ്. ഇനി കൃത്യം ഒരു വര്ഷം മാത്രം. ഇടതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഒരു വികസന സങ്കല്പം കേരളം ഭരിച്ച കോൺഗ്രസിനും യുഡിഎഫിനുമില്ല. വികസനത്തിന്റെ പേരിൽ അഴിമതി ലക്ഷ്യംവച്ച് സിപിഎമ്മിനെ അനുകരിക്കുകയാണ് കോൺഗ്രസ് സർക്കാരുകളും ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വന്നാലല്ലാതെ യഥാർത്ഥ കേരള വികസനം സാധ്യമാകില്ല. രാജ്യത്തിന്റെ വികസന നായകനായ നരേന്ദ്ര മോദിക്കൊപ്പവും ബിജെപിക്കൊപ്പവും സഞ്ചരിച്ചാൽ കേരളത്തിന് വികസനത്തിന്റെ സുവർണ തീരത്തേക്ക് സഞ്ചരിക്കാം. ഈ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിട്ടുള്ളത്. കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കുന്ന രാജീവ് ചന്ദ്രശേഖറിൽ കേരളത്തിന്റെ വികസന നായകനെ ദർശിക്കാം. വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബിജെപിയുടെ കൺവെൻഷനുകൾ ജനങ്ങളിൽ വലിയ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബിജെപി ഏറ്റെടുത്തിട്ടുള്ള ഈ ദൗത്യം വിജയിക്കേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. തൃശ്ശൂരിൽ തുടക്കം കുറിച്ച ബിജെപിയുടെ വികസന കൺവെൻഷൻ മറ്റു ജില്ലകളിൽ നടന്നു വരുന്നു. രാജ്യം കണ്ടിട്ടുള്ള പ്രമുഖ ടെക്‌നോക്രാറ്റും, വിജയംവരിച്ച സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. വികസനത്തിന്റെ കാര്യത്തിൽ കേരളം എവിടെയെത്തി നിൽക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയുള്ളതിനാൽ കേരളം വികസിക്കാൻ എന്തൊക്കെയാണ് വേണ്ടതെന്നും, എവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിന് അറിയാം. ബിജെപിയുടെ വികസന കൺവെൻഷനുകളിലെ പ്രസംഗങ്ങൾ തന്നെ ഇതിനു തെളിവാണ്. കേരള വികസനത്തിന്റെ ഒരു പരിപ്രേക്ഷ്യം അവതരിപ്പിക്കാനും, രൂപരേഖ വരച്ചു കാട്ടാനും ബിജെപി അധ്യക്ഷന് കഴിയുന്നുണ്ട്.വികസിത കേരളം ഒരു മുദ്രാവാക്യം മാത്രമല്ലന്നും, ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണ് അതെന്നും വ്യവസായ രംഗത്ത് പരിചയ സമ്പത്തുള്ള ഈ മുൻ കേന്ദ്രമന്ത്രി പറയുമ്പോൾ ഇക്കാര്യത്തിലുള്ള ആധികാരികത വ്യക്തമാണ്. കടം മേടിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത ഒരു സംസ്ഥാന സർക്കാർ വാർഷികം ആഘോഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 100 കോടി ചെലവഴിക്കുന്നതിലെ വൈരുദ്ധ്യവും ജനവിരുദ്ധതയും കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാവും. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും
മാത്രമാണ് ഇക്കാര്യം മനസ്സിലാവാത്തത്. കേരളം വികസിക്കണമെന്ന് യാതൊരു താല്പര്യവുമില്ലാത്ത ഭരണസംവിധാനമാണ് ഒൻപത് വർഷമായി സംസ്ഥാനത്തുള്ളത്. പത്തു വർഷത്തിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നിട്ടുള്ള വികസന പ്രവർത്തനങ്ങൾ ലോകം കണ്ണുതുറന്ന് കാണുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കി രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ക്ഷണിച്ചുവരുത്തിയ സാമ്പത്തിക കെടുതികളിൽ നിന്ന് ഭാരതം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകത്തെ അഞ്ചാമത്തെ വൻ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്ന ഭാരതം ചില വികസിത രാജ്യങ്ങളെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എല്ലാ രംഗത്തും രാജ്യം സ്വയംപര്യാപ്തമാവണം എന്ന ലക്ഷ്യമാണ് ബിജെപിക്കും മോദി സർക്കാരിനുമുള്ളത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts