Your Image Description Your Image Description

പാക്കിസ്ഥാനിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവിടത്തെ ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കുക എന്നത്. പക്ഷെ 70 കൊല്ലം ഭരിച്ചവർ അല്ല ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്ന കാര്യം പാകിസ്ഥാനികൾ മറന്ന് പോയി.സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന . ഭാരതത്തിന്റെ ശക്തിയായ മോദിജിയാണ് രാജ്യം ഭരിക്കുന്നത്.. തുടങ്ങിയാൽ പാക്കിസ്ഥന്റെ പൊടിപോലും ഉണ്ടാവില്ല. ഒരു വശത്ത് നിന്ന് ചൈനയും മറുവശത് നിന്ന് പാകിസ്ഥാൻ ഭീകരരും കൂടി കൈകോർക്കുമ്പോൾ ഏത് രാജ്യവും അല്പം പിന്നോട്ടടിക്കും.. പക്ഷെ ഇത് ഇന്ത്യ ആണ്. അങ്ങനെ പേടിച്ചോടുന്നവർ അല്ല. പണ്ട് പാകിസ്ഥാൻ ഭീകരർ ഇന്ത്യയെ ആക്രമിക്കുമ്പോൾ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ്‌ കളി റദ്ദാക്കുന്ന കോൺഗ്രസ്സ് സർക്കാർ അല്ലാ ഇന്ത്യ ഭരിക്കുന്നത്… ഒരെണ്ണം തന്നാൽ പത്തായി തിരിച്ച് കൊടുക്കുന്ന നരേന്ദ്ര മോദിയുടെ സർക്കാരാണ് ഭരിക്കുന്നത്… ആ ഒരു ബോധം പാകിസ്ഥാനും ഉണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ സഹായം തേടി നെട്ടോട്ടം ഓടി പാകിസ്താൻ. അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. സംഘർഷസ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻവിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിഎസ് ജയശങ്കറുമായി മാർക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിൻറെ അന്വേഷണത്തിൽ പാകിസ്താൻ സഹകരിക്കണമെന്നും യുഎസ് നിർദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെകൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി. അതേസമയം പാകിസ്താന് വക്കാലത്തുമായി എത്തിയ യുഎന്നിന് മുൻപിലും തങ്ങളുടെ ശക്തമായനിലപാട് വ്യക്തമാക്കി ഇന്ത്യ. തങ്ങളുടേത് ഉറച്ച തീരുമാനമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ തീരുമാനങ്ങൾ ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസിന് മറുപടി നൽകിയത്. ഇന്ത്യ ആക്രമണത്തിന് മുതിരുന്നുവെന്നുംഅതിനുള്ള സൂചനകൾ തങ്ങൾക്ക് ലഭിച്ചുവെന്നും സഹായിക്കണമെന്നുമായിരുന്നു പാകിസ്താൻയുഎന്നിനോട് അപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടെറസ്വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്. യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെഅഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന്പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന്മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്ജയശങ്കർ എക്സിൽ കുറിച്ചു. അതേസമയം പാകിസ്താനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യ. സിന്ധു നദി ജല കരാർ മരവിപ്പിച്ച് പാകിസ്താനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂർണ്ണമായും നിർത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യൻ വ്യോമപാത അടച്ചേക്കും. കപ്പൽ ഗതാഗതത്തിനും തടയിടാൻ സാധ്യതയുണ്ട്.ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂർണമായി നിലച്ചതിനാൽ പാകിസ്താനിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ഉൾപ്പെടെ കടുത്ത മരുന്ന് ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത് . ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. സിയാൽകോട്ട് പ്രദേശത്തെ മാറാല ഹെഡ്വർക്‌സിന്റെ ഉപഗ്രഹ ചിത്രങ്ങൾ കേണൽ വിനായക് ഭട്ടാണ് എക്സില് പങ്കുവച്ചത്. കരാർ റദ്ദാക്കിയ ആദ്യ ദിവസങ്ങളിൽ തന്നെ രാജ്യത്ത് കടുത്ത വരൾച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇന്ത്യ നൽകിയ തിരിച്ചടികൾ ഫലം കണ്ടു തുടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലും ഉൾപ്പെടെ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാകിസ്താന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts