Your Image Description Your Image Description

മലയാളത്തിലെ ഏറെ താരമൂല്യമുള്ള ഒരു നടനാണ് ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപന്റേതായ വ്യക്തിത്വം അഭിനയത്തിൽ പുലർത്താൻ ദുൽഖറിന് കഴിയുന്നുണ്ട്. ഒരു വലിയ ആരാധകവൃന്ദം തന്നെ ദുൽഖറിന്റെതായി മലയാള സിനിമയിൽ ഉണ്ട്..ഛായാഗ്രാഹകൻ അളഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടംപോലെ. ദുൽഖർ സൽമാനും മാളവിക മോഹൻദാസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആ ചിത്രത്തിലേക്ക് ഇരുവരും എങ്ങനെ എത്തിയെന്ന് പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് അളഗപ്പൻ.ആ സിനിമ എഴുതി കഴിഞ്ഞപ്പോൾ ആര് അഭിനയിക്കും എന്ന ചർച്ച വന്നപ്പോൾ ദുൽഖർ സൽമാന്റേയും ഫഹദിന്റേയും മുഖമാണ് മനസിൽ വന്നത്. ആ കഥയിൽ ഒരു തമിഴ് ബ്രാഹ്മണ കഥാപാത്രമായാണ് നായകൻ എത്തുന്നത്. ഫഹദ് ആ സമയത്ത് ആർട്ടിസ്റ്റ് എന്ന സിനിമയിൽ അഭിനയക്കുകയായിരുന്നു. മറ്റൊരു പടവും ഫഹദ് കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അപ്പോൾ ദുൽഖർ തന്നെ. അങ്ങനെ ദുൽഖറിനോട് കഥ പറയാനുള്ള സൗകര്യങ്ങൾ ആന്റോ ജോസഫ് ഒരുക്കിത്തന്നു. ദുൽഖർ വളരെ സിമ്പിളായി ചോദിച്ചു കഥ കേൾക്കാൻ എവിടെ വരണമെന്ന് ചോദിച്ചു. ഞാൻ ഹോട്ടലിലാണെന്ന് പറഞ്ഞു. ഉസ്താദ് ഹോട്ടൽ കത്തി നിൽക്കുന്ന സമയമായിരുന്നു അത്. വീട്ടിൽ വന്ന് കഥ പറയുന്നത് ബുദ്ധിമുട്ടാണോയെന്ന് ചോദിച്ചു, അത് വളരെ കംഫർട്ട് ആയതുകൊണ്ട് ഒകെയെന്ന് ഞാൻ പറഞ്ഞു. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ അപ്പോ തന്നെ ദുൽഖർ സമ്മതിച്ചു.പട്ടത്തിന്റെ കഥ കേൾക്കാൻ ഞാൻ ലൊക്കേഷനിലേക്ക് വരട്ടേയെന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു. എന്നാൽ എനിക്ക് കഥ കേൾക്കേണ്ട, ദുൽഖറിന് ആ കഥ വളരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു, അവൻ ചെയ്യട്ടെയെന്ന് പറഞ്ഞു. മമ്മൂട്ടി കഥ കേട്ടില്ല. ഉമ്മയ്ക്കും കഥ ഇഷ്ടപ്പെട്ടുവെന്ന് ദുൽഖർ പറഞ്ഞിരുന്നു.നസ്രിയ ആയിരുന്നു നായികയായി എൻറെ മനസിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ നായികയെ ആലോചിക്കുന്നുണ്ടോയെന്ന് മമ്മൂക്ക ചോദിച്ചു. മമ്മൂക്കയ്ക്ക് ദുൽഖറിന്റെ കാര്യത്തിൽ തീർച്ചയായും ശ്രദ്ധയുണ്ട്. അദ്ദേഹത്തിന് വളരെ കെയറിംഗ് ആണ്. അങ്ങനെയാണ് ഒരു കുട്ടിയെ കണ്ടിട്ടുണ്ട്, കെഇ മോഹനന്റെ മകളാണ്. ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചത് കണ്ടിരുന്നു, അഴഗപ്പൻ നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ ഫേസ്ബുക്ക് വഴി കണക്ട് ചെയ്തു.ഓഡിഷന് വന്നു, തിരഞ്ഞെടുത്തു.എന്നാൽ മലയാളം അവർ നന്നായി പറയുമോയെന്നൊരു ആശങ്കയുണ്ടായിരുന്നു. ആലപ്പുഴക്കാരിയായ മലയാളി പെൺകുട്ടിയുടെ കഥാപാത്രമായാണ് അവർ എത്തുന്നത്. പക്ഷെ ഓഡിഷനും വീഡിയോ ടെസ്റ്റുമൊക്കെ കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒകെയായി. ആ സിനിമ തുടങ്ങും മുൻപ് സിനിമയിലെ താരങ്ങളായ ദുൽഖർ അടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടായിരുന്നു.മമ്മൂക്ക സിനിമയുടെ ഒരു ഘട്ടത്തിലും ഇടപെട്ടിരുന്നില്ല. ദുൽഖർ ലൊക്കേഷനിൽ എത്തിയ ആദ്യ ദിവസം തന്നെ വളരെ നന്നായി ഇടപെട്ടു. അസിസ്റ്റന്റിന് പോലും ദുൽഖർ കസേര എടുത്തു കൊടുക്കും. അദ്ദേഹത്തിന്റെ കാര്യത്തിൽ പോലും വളരെ അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന് തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി ദുൽഖർ മാറുമെന്ന്. പുള്ളിയുടെ ഫീച്ചറും സ്വഭാവ രീതിയുമൊക്കെ അങ്ങനെയായിരുന്നു.പട്ടംപോലെ തീയറ്ററിൽ 31 ദിവസമാണ് ഓടിയത്. ആ സമയത്ത് മറ്റ് പല വലിയ പടങ്ങളും ഉണ്ടായിരുന്നു. ദുൽഖറിന് അത്ര സ്റ്റാർഡം ഉണ്ടായിരുന്ന സമയമല്ല, മാത്രമല്ല സിനിമയുടെ ക്ലൈമാക്സിന് ചില വിമർശനങ്ങളൊക്കെ നേരിടേണ്ടി വന്നിരുന്നു. പിന്നീട് ആണ് സിനിമ സക്സസ് ആയത്. കാരണം സിനിമ വന്നപ്പോൾ ആ സിനിമയിൽ പറയുന്ന യുവാക്കളുടെ ജീവിതമൊന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നില്ല, പ്രത്യേകിച്ച് ലിവിങ് ടുഗേദറൊക്കെ. കാലഘട്ടത്തിന് അനുസരിച്ചല്ല ആ സിനിമ റിലീസ് ചെയ്തത്. ഐടി ഫീൽഡ് ഫ്ലറിഷ് ആയപ്പോഴാണ് യുവാക്കളുടെ ജീവിതമൊക്കെ മാറി മറിഞ്ഞത്. 2015 ന് ശേഷമായിരുന്നെങ്കിൽ പട്ടം പോലെ മറ്റൊരു ലെവലായിരുന്നേനെ. സാമ്പത്തികമായി പടം നേട്ടമുണ്ടാക്കിയിരുന്നു.സിനിമ കണ്ടിട്ട് മമ്മൂക്ക വിളിച്ചു. ക്ലൈമാക്സ് കുറച്ച് ഉശാറാക്കണമെന്ന് തോന്നിയെന്ന് പറഞ്ഞു. എനിക്കും അത് തോന്നിയിരുന്നു. ക്ലൈമാക്സിൽ താങ്കൾ തൃപ്തനാണോയെന്ന് ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ദുൽഖർ ചോദിച്ചിരുന്നു. കുറച്ച് നാടകീയത ആളുകൾ പ്രതീക്ഷിച്ചിരുന്നുവെന്ന് പിന്നീട് ആലോചിച്ചപ്പോൾ എനിക്കും തോന്നി’, അളഗപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts