Your Image Description Your Image Description

കെപിസിസി പ്രസിഡണ്ട് ആരാകുമെന്ന് ചർച്ചയായിരുന്നു കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കു മേലെയായി നടന്നുകൊണ്ടിരുന്നത് കെ സുധാകരൻ ഇപ്പോൾ മാറുമെന്നും മാറില്ല എന്നും പുതിയ ആളു വരുമെന്നും വരുന്നത് ഈ ആളാണെന്ന് ഒക്കെയുള്ള പല പ്രചാരണങ്ങളും കഴിഞ്ഞുപോയി എന്നാൽ ഇപ്പോൾ സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ടായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ട് ആക്കുന്നതിന് സണ്ണിയോട് വലിയ മമതയുള്ള സുധാകരന് വലിയ പ്രശ്നമൊന്നുമില്ല എന്ന് പറയുമ്പോഴും സണ്ണി ജോസഫിന് കെപിസിസി പ്രസിഡണ്ട് തന്നെ ആരും നേരത്തെ അറിയിച്ചിരുന്നില്ല എന്നുള്ള പരിഭവവുമായി കെ സുധാകരൻ രംഗത്ത് വന്നിരിക്കുകയാണ്.സണ്ണി ജോസഫിനെയാണ്‌ കെപിസിസി പ്രസിഡന്റാക്കുന്നതെന്ന്‌ നിയമിച്ചശേഷമേ അറിഞ്ഞുള്ളൂവെന്ന്‌ കെ സുധാകരൻ. കെപിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന്‌ മാറ്റുമെന്ന്‌ നേരത്തെ വിവരം ലഭിച്ചിരുന്നു. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചപ്പോൾ, തീരുമാനമെടുത്തതായി മനസ്സിലായിരുന്നു. എന്നാൽ, ആരെയാക്കുമെന്ന്‌ അറിഞ്ഞില്ല. അക്കാര്യം ഇന്നാണ്‌ അറിഞ്ഞത്‌.ആരെ പുതിയ പ്രസിഡന്റാക്കണമെന്ന കാര്യം മുതിർന്ന നേതാക്കളോടെല്ലാം എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടാകും. നാലുവർഷം കെപിസിസി പ്രസിഡന്റായിരുന്നു. ഒരേ സ്ഥാനത്തിരിക്കുമ്പോൾ ആർക്കും മടുക്കും. സണ്ണി ജോസഫ്‌ കർക്കശ ബുദ്ധിയുള്ളയാളാണെന്നും കെ സുധാകരൻ പറഞ്ഞു.കെ സുധാകരനടക്കമുള്ളവരുടെ പിന്തുണയോടെ സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തനം നടത്തുമെന്ന്‌ സണ്ണി ജോസഫ്‌ പറഞ്ഞു.കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റാതിരിക്കാനുള്ള അണികളുടെ ശ്രമം പാഴ്‌വേലയായി. ‘സേവ് കോൺഗ്രസ്‌’ എന്ന പേരിൽ കാസർകോടും കണ്ണൂരിലും വ്യാപക പോസ്‌റ്റർ– ഫ്ലക്‌സ് പ്രചാരണമാണ്‌ ഇവർ നടത്തിയത്‌. കാസർകോട്‌ ഡിസിസി ഓഫീസിനുമുന്നിൽ പതിച്ച പോസ്‌റ്ററിൽ, ‘യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കും. കെ സുധാകരൻ തുടരട്ടെ’ എന്നാണുള്ളത്‌. ഉദുമ, പരപ്പ, വെള്ളരിക്കുണ്ട്‌ എന്നിവിടങ്ങളിലും പോസ്‌റ്റർ പതിച്ചിട്ടുണ്ട്‌. ഡിസിസി ഭാരവാഹിയായ മലയോരത്തെ ഉന്നതനും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ നേതാവുമാണ്‌ പോസ്‌റ്റർ പ്രചാരണത്തിന്‌ നേതൃത്വം നൽകിയത്‌.പയ്യന്നൂരിൽ ‘കോൺഗ്രസ് പോരാളികളുടെ’ പേരിലാണ്‌ പോസ്‌റ്ററും ഫ്ലക്‌സ് ബോർഡും. പയ്യന്നൂർ നഗരത്തിൽ പതിച്ച പോസ്‌റ്ററിൽ ‘ജനനായകൻ കെ എസ് തുടരണം’ എന്നും ആവശ്യപ്പെടുന്നു.കെപിസിസിയിലെ അഴിച്ചുപണി ഏറ്റവും വലിയ തിരിച്ചടിയായത്‌ വനിതകളടക്കമുള്ള മുതിർന്ന നേതാക്കൾക്ക്‌. അപ്രതീക്ഷിതമായാണ്‌ പലരുടെയും തലയുരുണ്ടത്‌. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ വരുംദിവസങ്ങളിൽ ഉയരാനാണ്‌ സാധ്യത. കെ സി വേണുഗോപാലിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശം ഇതിനകം സമൂഹമാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു. പ്രസിഡന്റിനെ മാറ്റിയേ തീരുവെന്ന ദീപദാസ്‌മുൻഷി നൽകിയ റിപ്പോർട്ടാണ്‌ കെ സുധാകരന്‌ തിരിച്ചടിയായത്‌.തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സുധാകരനെ മാറ്റുന്നത്‌ ഗുണംചെയ്യില്ലെന്ന മുന്നറിയിപ്പ്‌ നൽകിയ കെ മുരളീധരൻ, രമേശ്‌ ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്‌ അടക്കമുള്ളവർക്കാണ്‌ പുതിയ നിയമനങ്ങൾ തിരിച്ചടിയായത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നിർദേശങ്ങളെയും തള്ളി. വർക്കിങ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സതീശൻ കൊടുത്ത ഷാനിമോൾ ഉസ്‌മാന്റെ പേരുവെട്ടിയാണ്‌ ഷാഫിയെ വച്ചത്‌.ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റാക്കുമെന്ന്‌ പറഞ്ഞ്‌ നാണംകെടുത്തിയതിനും നേതൃത്വം മറുപടി പറയേണ്ടിവരും. ഒന്നാംപേരുകാരനായി പരിഗണിക്കുന്നത്‌ ആന്റോയെ ആണെന്ന്‌ പുറത്തുവിട്ടത്‌ ഹൈക്കമാൻഡ്‌ വൃത്തങ്ങൾ തന്നെയാണ്‌. അബ്കാരി എന്ന മേൽവിലാസം തിരിച്ചടിക്കുമെന്ന്‌ പറഞ്ഞാണ്‌ പ്രസിഡന്റ്‌ ആദ്യപട്ടികയിൽ ഉണ്ടായിരുന്ന അടൂർ പ്രകാശിനെ നീക്കിയത്‌. എന്നാൽ യുഡിഎഫ്‌ കൺവീനർക്ക്‌ അബ്‌കാരി പരിവേഷം നല്ലതാണോയെന്നും ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ ചോദിക്കുന്നു.കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയ തീരുമാനം നേതൃത്വം ഒറ്റക്കെട്ടായി എടുത്തതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ചചെയ്‌താണ്‌ ഹൈക്കമാൻഡ്‌ തീരുമാനം പ്രഖ്യാപിച്ചത്‌. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും സതീശൻ പുൽപ്പള്ളിയിൽ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

Related Posts