Your Image Description Your Image Description

പഹൽകാം ഭീകരാക്രമണത്തിൽ 26 സാധാരണ മനുഷ്യരുടെ ചോര ചിന്തിച്ച പാക്കിസ്ഥാൻ തീവ്രവാദികളെ അവരുടെ മണ്ണിൽ കയറി കൊന്നൊടുക്കി ഇന്ത്യൻ സേന ചരിത്രം സൃഷ്ടിക്കുമ്പോൾ മുഴുവൻ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും ഇന്ത്യൻ സേനയെ വാനോളം പുകഴ്ത്തി രംഗത്ത് വരുന്ന കാഴ്ചയാണ് ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്. ഓരോ ഭാരതീയന്റെയും മനസ്സിൽ അറിയാതെയെങ്കിലും ഭാരതീയൻ എന്ന അഭിമാനം ഉണർന്നു പ്രവർത്തിക്കുന്ന സമയം. അഭിമാനം കൊണ്ട് ഓരോരുത്തരും കോരിത്തരിക്കുന്ന സമയം. നിരവധി സ്ത്രീകളുടെ നറുകില കുങ്കുമം മായ്ച്ചു കളഞ്ഞ അവരുടെ കണ്ണിൽനിന്ന് ചോര ചിന്തിച്ച് പാക്കിസ്ഥാൻ തീവ്രവാദികൾക്ക് നേരെ തൊടുത്തുവിട്ട ആക്രമണത്തിന്റെ പേര് ഇന്ത്യൻ സൈന്യം കൊടുത്തത് ഓപ്പറേഷൻ സിന്ദൂർ എന്ന് തന്നെ. പല രാഷ്ട്രീയ നേതാക്കന്മാരും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തേക്ക് വരുന്ന കാഴ്ചയാണ് ഇന്ന് മുഴുവൻ കണ്ടത്. വൈകുന്നേരം 4 മണിയോടുകൂടി കേരളത്തിലും മോളിൽ നടക്കാനിരിക്കെ കേരളത്തിലെ പല നേതാക്കന്മാരും ഇന്ത്യൻ സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നു.cpim സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റർ അഭിമാനമുളമാക്കുന്ന നേരം എന്നാണ് ഇന്ത്യൻ സേനയുടെ ഈ ധീരതയെ വർണ്ണിച്ചത്. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആ​ഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹൽ​ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല. പ്രകോപനത്തിന്റെ ഭാഗമായാണ് ഭീകരവാദികൾ ഇന്ത്യയുടെ മണ്ണിൽ കടന്നാക്രമണം നടത്തിയത്. തീവ്രവാദ പ്രസ്ഥനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇന്ത്യൻ ജനതയും ആ​ഗ്രഹിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.ഭീകരരുടെ താവളങ്ങളിലേക്ക് ഇന്ന് പുലർച്ചെ ഇന്ത്യൻ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവന്നു. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരായിട്ടുള്ള ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആ​ഗ്രഹിക്കുന്നത്. ഭീകരവാദത്തിനെതിരായി ഫലപ്രദമായ ചെറുത്തുനിൽപ്പ് വേണമെന്നാണ് രാജ്യം ആ​ഗ്രഹിക്കുന്നത്. സൈന്യം അതിന് ശ്രമിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു..പഹൽഗാം ഭീകരാക്രമണത്തിന്‌ ഉത്തരവാദിയായവരെ കൈമാറാൻ കേന്ദ്രസർക്കാർ പാകിസ്ഥാനുമേൽ സമ്മർദ്ദം തുടരണമെന്ന്‌ സിപിഐ എം.പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഈ നടപടികൾക്കൊപ്പം പഹൽഗാം ഭീകരാക്രമണത്തിന്‌ ഉത്തരവാദിയായവരെ കൈമാറാനും ഭീകരവാദ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ പാകിസ്ഥാനുമേൽ സമ്മർദ്ദം തുടരണം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.ഒറ്റക്കെട്ടോടെ ഇന്ത്യൻ ജനത മുഴുവൻ പാക്കിസ്ഥാൻ തീവ്രവാദികൾക്കെതിരെ മനസ്സുകൊണ്ട് അണിനിരക്കുന്ന കാഴ്ചയാണ് ഇന്ത്യയിൽ ഉടനീളം കാണാൻ കഴിയുന്നത് മതജാതി വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ ഇന്ത്യൻ ജനത ഒരൊറ്റ ചോരയാണെന്ന് തിരിച്ചറിവിൽ ഒരുമിച്ച് പൊരുതുന്ന ഒരുമിച്ച് ശക്തിയുടെ തിരുനാളങ്ങൾ പകരുന്ന കാഴ്ച കൂടിയാവുകയാണ് ഓപ്പറേഷൻ സിന്ധൂർ..

Leave a Reply

Your email address will not be published. Required fields are marked *

Related Posts