Your Image Description Your Image Description

സൗദിയിൽ റിയൽ എസ്റ്റേറ്റ് വായ്പകൾ 95,000 കോടി റിയാലിൽ എത്തി. ഈ വർഷം ആദ്യ പാദത്തിലേതാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനഞ്ചു ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷമിത് 82,700 കോടി റിയാലായിരുന്നു.

സൗദി സെൻട്രൽ ബാങ്കിന്റെതാണ് പുതിയ കണക്ക്. 12000 കോടി റിയാലിലധികമാണ് വർധന. മേഖലയിലെ വ്യക്തികൾക്ക് മാത്രം നൽകിയത് മൊത്തം വായ്പയുടെ 76 ശതമാനമാണ്. 72,190 കോടി റിയാലാണ് വ്യക്തിഗത ലോണുകളുടെ മൂല്യം. ബിസിനസ് സ്ഥാപനങ്ങൾക്കായി നൽകിയത് 22,876 കോടി റിയാലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ വാണിജ്യ ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളാണ് വായ്പ അനുവദിച്ചത്.

Related Posts