Your Image Description Your Image Description

ദോഹ: ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി കടൽത്തീരങ്ങൾ കൂടുതൽ അണിയിച്ചൊരുക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട 18 ബീച്ചുകൾ മോടി പിടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

പൊതുബീച്ചുകൾ അലങ്കരിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

അതേസമയം സിമൈസ്മ, അൽ വക്റ, സീലൈൻ, തുടങ്ങി എട്ട് പ്രധാന ബീച്ചുകളിലാണ് ആദ്യഘട്ട നവീകരണം നടക്കുക. അൽ വക്റയിൽ ഇതിനകം തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്തവ ഉൾപ്പെടെ 200 വൈവിധ്യമാർന്ന മരക്കുടകൾ, 300 പുതിയ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പുതുതായി നടപ്പിലാക്കിയത്.

Related Posts